പരീക്ഷ കഴിഞ്ഞതിന് പിന്നാലെ ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്മാര്‍ക്കൊപ്പം പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ ഒളിച്ചോടി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പരീക്ഷ കഴിഞ്ഞതിന് പിന്നാലെ ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്മാര്‍ക്കൊപ്പം പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ ഒളിച്ചോടി. സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ പോലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് പതിനെട്ടു വയസ് തികഞ്ഞിരുന്നു. രണ്ടാമത്തെ പെണ്‍കുട്ടിക്ക് 17 വയസു മാത്രമാണ് പ്രായം. തന്റെ കാമുകനോട് 18 വയസ് തികഞ്ഞുവെന്ന് തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണ് അയാള്‍ക്കൊപ്പം നാടുവിടാന്‍ തയാറായതെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി.

തിരുമൂലപുരത്തെ സ്‌കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന കുറ്റൂര്‍, റാന്നി സ്വദേശിനികളാണ് പരീക്ഷ കഴിഞ്ഞതിന് പിന്നാലെ കാമുകന്മാര്‍ക്കൊപ്പം പുറപ്പെട്ടു പോയത്. നെടുമങ്ങാട് സ്വദേശി മൂനീര്‍, കുറ്റിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് പെണ്‍കുട്ടികളുമായി സ്ഥലം വിട്ടത്. മുനീറിനൊപ്പം പോയ പെണ്‍കുട്ടിക്ക് 18 വയസു തികഞ്ഞിരുന്നു. വിഷ്ണുവിനൊപ്പം പോയ കുട്ടിക്കാണ് 17 വയസുള്ളത്. ശനിയാഴ്ചയാണ് പെണ്‍കുട്ടികള്‍ നാടുവിട്ടത്. ഇരുകൂട്ടികളും കാമുകന്മാര്‍ക്കൊപ്പം അവരുടെ വീട്ടിലേക്കാണ് പോയത്. അവിടെ ചെന്നിറങ്ങിയതിന് പിന്നാലെ അതാത് സ്ഥലങ്ങളിലെ പോലീസുകാര്‍ ചെന്ന് കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച തിരുവല്ലയില്‍ എത്തിച്ച കമിതാക്കളെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നാണ് കോടതിയില്‍ ഹാജരാക്കിയത്.

സംഭവം സംബന്ധിച്ച്‌ സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ തിരുവല്ല പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. തുടര്‍ന്ന് വൈദ്യപരിശോധന നടത്തിയപ്പോള്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. പതിനെട്ടു വയസു തികഞ്ഞുവെന്ന് കാമുകനെ തെറ്റിദ്ധരിപ്പിച്ചെന്നും അതു കൊണ്ടാണ് തന്നെ അയാള്‍ കൊണ്ടു പോയതെന്നുമായിരുന്നു വിഷ്ണുവിനൊപ്പം പോയ കുട്ടിയുടെ മൊഴി. പീഡനം നടക്കാത്തതിനാലും ഒരാള്‍ക്ക് 18 തികഞ്ഞതിനാലും പോലീസ് കേസെടുത്തിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...