വെള്ളത്തില്‍ മുങ്ങി തിരുവല്ല അപ്പര്‍ കുട്ടനാട് മേഖലകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും തിരുവല്ല അപ്പര്‍ കുട്ടനാടിന്‍റെ വിവിധ മേഖലകളില്‍ ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല. കുറ്റൂര്‍, പെരിങ്ങര, നെടുംമ്പ്രം, നിരണം, കടപ്ര, തിരുവല്ല നഗര സഭയിലെ താഴ്ന്ന പ്രദേശങ്ങള്‍ എന്നിവടങ്ങളില്‍ നൂറുകണക്കിന് വീടുകള്‍ ഒറ്റപ്പെട്ട നിലയിലാണ്. കഴിഞ്ഞ രാത്രി നിര്‍ത്താതെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഈ മേഖലയിലെ  നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റിയിട്ടുണ്ട്.

പുലര്‍ച്ചെയോടെ മഴയ്ക്ക് അല്പം ശമനമുണ്ടായിട്ടുണ്ടെങ്കിലും പല പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങളും വീടുകളും അടക്കം വെള്ളത്തിലാണ്. പലയിടത്തും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉള്‍പ്പടെ വെള്ളം കയറിയതിനെ തുടര്‍ന്ന് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. നിലവിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകള്‍ ബന്ധപ്പെട്ട അധികൃതര്‍ ശേഖരിച്ച് വരുന്നതേയുള്ളൂ. അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ റോഡുകളില്‍ ഇപ്പോഴും വെള്ളം ഇറങ്ങി തുടങ്ങിയിട്ടില്ല. പ്രദേശത്തെ കിണറുകള്‍ അടക്കം വെള്ളത്തില്‍ മുങ്ങിയതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമവും പലയിടത്തും നേരിടുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...