തിരുവല്ല ബൈപാസ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ജനുവരിയില്‍ തുറക്കും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല ബൈപാസിന്റെ അവസാനഘട്ട നിര്‍മ്മാണ പുരോഗതി ആന്റോ ആന്റണി എം.പി, അഡ്വ. മാത്യു.ടി തോമസ് എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി. ബൈപാസിന്റെ അവസാന ഘട്ടമായ മല്ലപ്പള്ളി-രാമഞ്ചിറ റോഡിന്റെ പണികളാണ് എം.പി, എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തിയത്. തിരുവല്ലയുടെ സ്വപ്ന പദ്ധതിയായ ബൈപാസ് 2021 ജനുവരിയില്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാന്‍ സാധിക്കും വിധം വളരെ വേഗത്തിലാണു നിര്‍മ്മാണം പുരോഗമിക്കുന്നതെന്ന് നിര്‍മ്മാണ പുരോഗതി വിലയിരുത്തിയശേഷം ആന്റോ ആന്റണി എംപി പറഞ്ഞു.

തിരുവല്ല ബൈപാസ് ജനുവരിയോടെ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്ന് മാത്യു.ടി തോമസ് എംഎല്‍എയും പറഞ്ഞു. ഡിസൈനിലുണ്ടായ അപാകത, വെള്ളപ്പൊക്കം, കോവിഡ് 19 മൂലമുണ്ടായ തൊഴിലാളി ക്ഷാമം തുടങ്ങി നിരവധി പ്രതികൂല സാഹചര്യങ്ങളാല്‍ ബൈപാസിന്റെ പണികള്‍ നീട്ടിവയ്‌ക്കേണ്ട സാഹചര്യമുണ്ടായി. ബൈപാസിന്റെ യഥാര്‍ഥ ഡിസൈന്‍ പ്രകാരം മല്ലപ്പള്ളി-രാമഞ്ചിറ റോഡില്‍ 40 അടിയോളം ഉയരത്തില്‍ മണ്ണിട്ട് നികത്താനായിരുന്നു പദ്ധതി. എന്നാല്‍ ഇപ്രകാരം ഉയര്‍ത്താന്‍ ലക്ഷകണക്കിന് ക്യുബിക്ക് മീറ്റര്‍ മണ്ണ് ആവശ്യമായി വരും. കൂടാതെ ചതുപ്പ് നിലമായതിനാല്‍ മണ്ണിട്ട് നികത്തിയാല്‍ ഭാവിയില്‍ ഇരുത്തപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. ഈ കാരണങ്ങള്‍ കണക്കിലെടുത്ത് പുതിയ ഡിസൈന്‍ തയ്യാറാക്കി ലോക ബാങ്കിന്റെ അനുമതി നേടി പഴയ കരാര്‍ അവസാനിപ്പിച്ച് പുതിയ ടെന്‍ഡര്‍ വിളിച്ച ശേഷമാണ് മല്ലപ്പള്ളി-രാമഞ്ചിറ റോഡിന്റെ പണികള്‍ ആരംഭിച്ചത്. ഗര്‍ഡറുകള്‍ കാസ്റ്റ് ചെയ്യുന്ന പണികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഗര്‍ഡറുകള്‍ കാസ്റ്റ് ചെയ്തശേഷം സ്ലാബ് വാര്‍ത്ത് ജനുവരിയില്‍ റോഡ് തുറന്നു കൊടുക്കാന്‍ സാധിക്കുമെന്നും എംഎല്‍എ പറഞ്ഞു.  ജനുവരിയില്‍ തിരുവല്ല മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്‍.ജയകുമാര്‍, കെഎസ്ടിപി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സിനി മാത്യു, കെഎസ്ടിപി അസിസ്റ്റന്റ് എഞ്ചിനീയര്‍ റഹ്മത്ത് തുടങ്ങിയര്‍ സന്നിഹിതരായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...