തിരുവല്ല: സംസ്ഥാനം മുമ്പൊരിക്കലും ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ സർക്കാരിന്റെ ധൂർത്തിനും ആഡംബരത്തിനും യാതൊരു കുറവുമില്ലായെന്ന് പ്രൊഫ. പി ജെ കുര്യൻ പറഞ്ഞു. തിരുവല്ല നിയോജകമണ്ഡലം തല കോൺഗ്രസ് ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതെല്ലാം മറച്ചുവെക്കാൻ വേണ്ടി ജനങ്ങളെ കബളിപ്പിക്കുവാൻ നടത്തുന്ന നവ കേരള സദസ്സിനെതിരെ കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ പ്രതികരിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഈപ്പൻ കുര്യൻ അധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എംപി, ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. കെ.പി സി.സി സെക്രട്ടറി എൻ ഷൈലാജ്, അഡ്വ. റെജി തോമസ്, സതീഷ് ചാത്തങ്കരി, കോശി പി സക്കറിയ, ജേക്കബ് ചെറിയാൻ, എബി മേക്കരിങ്ങാട്ട്, രാജേഷ് ചാത്തങ്കരി, ലാലു തോമസ്, സുരേഷ് ബാബു പാലാഴി, അഭിലാഷ് വെട്ടിക്കാടൻ, അനു ജോർജ്, നിഷ അശോകൻ, എന്നിവർ പ്രസംഗിച്ചു. കെപിസിസി തെരഞ്ഞെടുപ്പ് വിദഗ്ധസമിതി അംഗം പ്രദീപ് താമരക്കുടി ശില്പശാലയിൽ ക്ലാസുകൾ നയിച്ചു.