തിരുവോണം വ്യത്യസ്ത അനുഭവമാക്കി തിരുവല്ല ഡവലപ്മെന്റ് സൊസൈറ്റിയും സ്നേഹ കൂട്ടായ്മയും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കേരളാ സ്നേഹ കൂട്ടായ്മയും തിരുവല്ല ഡവലപ്മെന്റ് സൊസൈറ്റിയും സംയുക്തമായി തിരുവോണ നാളിൽ തിരുവല്ല പട്ടണത്തിൽ തെരുവിൽ അലയുന്നവരെ ഒന്നിച്ച് ചേർത്ത് അവരോടൊപ്പം അവർ പാർക്കുന്ന തെരുവിൽ തന്നെ ഓണസദ്യ  ഉണ്ണുവാനുള്ള തീരുമാനം തിരുവല്ല ഡവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് അഡ്വ. വർഗ്ഗീസ് മാമ്മനും സ്നേഹകൂട്ടായ്മയുടെ കൺവീനർ ജെയിംസും ചേർന്നെടുത്തതാണ്. സെപ്റ്റംബർ അഞ്ചാം തീയതി തിരുവോണ ദിവസം തിരുവല്ല YMCAയ്ക്ക് സമീപം 11.30 നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഓണത്തിന്റെ സന്തോഷവും സമൃദ്ധിയും പങ്കിടുമ്പോൾ ഭവന രഹിതരായി ആരോരുമില്ലാതെ മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെട്ട് തെരുവിൽ കഴിയുന്നവരെ ഒപ്പം ചേർത്ത് പിടിക്കുന്ന പുതിയ അനുഭവമായാണ് ഈ ഓണം തിരുവല്ല പട്ടണത്തിൽ ഇവർ ആഘോഷിക്കുന്നത്.

ഈ അനുഭവങ്ങൾക്ക് നേതൃത്വം നൽകുന്നത് കഴിഞ്ഞ 20 വർഷമായി തിരുവല്ലയിൽ പ്രവർത്തിക്കുന്ന അഡ്വ.വർഗ്ഗീസ് മാമ്മൻ പ്രസിഡൻ്റായുള്ള തിരുവല്ല ഡവലപ്മെന്റ് സൊസൈറ്റിയും കേരളത്തിലുടനീളം സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്ത് നിർത്തുന്ന കേരളാ സ്നേഹ കൂട്ടായ്മയും സംയുക്തമായാണ്. ജയിംസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സ്നേഹകൂട്ടായ്മ സമൂഹത്തിൽ നിരാലംബരും അനാഥരുമായ തെരുവിൽ താമസിക്കുന്ന പാവങ്ങളെ ഏറ്റെടുക്കുകയും അവര്‍ക്ക് ആതുര ശുശ്രുഷ നൽകുകയും ഭക്ഷണം നൽകുകയും ചെയ്തുവരികയാണ്. കഴിഞ്ഞ 15 വർഷമായി തിരുവല്ലയിൽ ഇവരുടെ സേവനം തുടർന്ന് വരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...