പത്തനംതിട്ട : തിരുവല്ല അതിരൂപതയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലിയേക്കര ബസേലിയന്‍ കോണ്‍വെന്റിലെ സന്യാസ വിദ്യാര്‍ഥിനി ദിവ്യ പി ജോണിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ ശുപാര്‍ശ ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തോടൊപ്പം ക്രൈംബ്രാഞ്ച് ഐ.ജി നടത്തിയ അന്വേഷണവും കണക്കാക്കി ഈ കേസ് ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതായിരിക്കും ഉചിതമെന്നുള്ള ശുപാര്‍ശയോടെ സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് അയച്ചതായി ജില്ലാപോലീസ് മേധാവി അറിയിച്ചു.
വളരെ പ്രാധാന്യത്തോടെയാണ് ഈ കേസ് അന്വേഷിച്ചത്. പരാതികള്‍ക്കിടയുണ്ടാവാത്തവിധം തുടര്‍ നടപടികളും പോലീസ് സ്വീകരിച്ചു. ഒരു സംഘം വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. തുടര്‍ന്ന് സംഭവസ്ഥലം സംഘം സന്ദര്‍ശിക്കുകയും പരിശോധന നടത്തുകയും ചെയ്തു. മാത്രമല്ല എറണാകുളം മധ്യമേഖലാ ക്രൈം ബ്രാഞ്ച് ഐ.ജി നേരിട്ട് അന്വേഷണവും നടത്തിയിരുന്നു. ലോക്കല്‍ പോലീസ് ഊര്‍ജിതമായ അന്വേഷണവും നടത്തിയിരുന്നു. എന്നാല്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണത്തോടൊപ്പം ക്രൈം ബ്രാഞ്ചിന്റെ അന്വേഷണവും നടത്തിയതിനാല്‍ ഈ കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ച് നടത്തുന്നതാണ് നല്ലതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ കേസ് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേകസംഘം അന്വേഷണം ഏറ്റെടുത്ത് നടത്തുന്നതിനായി ശുപാര്‍ശ ചെയ്തു റിപ്പോര്‍ട്ട് അയക്കുകയായിരുന്നുവെന്നു ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.