തിരുവല്ല : തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും മോഷ്ടാക്കളും പിടിച്ചുപറിക്കാരും വർദ്ധിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി നെല്ലാടിനും ഇരവിപേരൂരിനുമിടയിലാണ് മോഷണങ്ങൾ വർദ്ധിക്കുന്നത്. അർദ്ധരാത്രി ഇതുവഴി വാഹനങ്ങളിൽ എത്തുന്നവരെയും കാൽനടയാത്രക്കാരെയുമാണ് ഒരു കൂട്ടം അക്രമികൾ തടഞ്ഞ് നിർത്തി കത്തികാണിച്ചാണ് പണവും ആഭരണവും മൊബൈൽ ഫോണുകൾ ഉൾപ്പടെയുള്ളവ തട്ടിയെടുക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി വാഹന യാത്രികാരനെ റോഡിൽ തടഞ്ഞു നിർത്തി. ഇയാളുടെ വയറിൽ കത്തിവെച്ച് കൈവശം ഉണ്ടായിരുന്ന 6000 രൂപയും മൊബൈൽ ഫോണും അപഹരിക്കുക ഉണ്ടായതാണ് അവസാന സംഭവം. ഇതിനിടയിൽ സമീപത്തെ ഫൈനാൻസ് സ്ഥാപനങ്ങളിലടക്കം മോഷണശ്രമങ്ങളുണ്ടായി.
തിരുവല്ല പോലീസ് സ്ഥലത്തെത്തി സംഭവസ്ഥലത്ത് പരിശോധന നടത്തിയെങ്കിലും വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ല. സി സി ടി വി ക ൾ ഉൾപ്പടെയുള്ള മോഷണം പോകുന്നത് സ്ഥിരം സംഭവങ്ങളായിട്ടുണ്ട്. പ്രദേശവാസികളായ സാമുഹിക വിരുദ്ധർ മാത്രമല്ല അക്രമി സംഘങ്ങളിലുള്ളത് എന്നാണ് ട്രെയിനിഡ് മോഷ്ടാക്കളും ഉണ്ടെന്നാണ് പോലീസിൻ്റെ നിഗമനം. അതിനാൽ ജാഗ്രതയോടെ എല്ലാവരും ഇരിക്കണമെന്ന് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.