ഇരവിപേരൂരിൽ രാത്രിയുടെ മറവിൽ മോഷ്ടാക്കളുടെ വിളയാട്ടം ; ജാഗ്രതാ നിർദ്ദേശം നൽകി പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും മോഷ്ടാക്കളും പിടിച്ചുപറിക്കാരും വർദ്ധിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി  നെല്ലാടിനും ഇരവിപേരൂരിനുമിടയിലാണ് മോഷണങ്ങൾ വർദ്ധിക്കുന്നത്. അർദ്ധരാത്രി ഇതുവഴി വാഹനങ്ങളിൽ എത്തുന്നവരെയും കാൽനടയാത്രക്കാരെയുമാണ് ഒരു കൂട്ടം അക്രമികൾ തടഞ്ഞ് നിർത്തി കത്തികാണിച്ചാണ് പണവും ആഭരണവും മൊബൈൽ ഫോണുകൾ ഉൾപ്പടെയുള്ളവ തട്ടിയെടുക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി വാഹന യാത്രികാരനെ റോഡിൽ തടഞ്ഞു നിർത്തി. ഇയാളുടെ വയറിൽ കത്തിവെച്ച്  കൈവശം ഉണ്ടായിരുന്ന 6000 രൂപയും മൊബൈൽ ഫോണും അപഹരിക്കുക ഉണ്ടായതാണ് അവസാന സംഭവം. ഇതിനിടയിൽ സമീപത്തെ ഫൈനാൻസ് സ്ഥാപനങ്ങളിലടക്കം മോഷണശ്രമങ്ങളുണ്ടായി.

തിരുവല്ല പോലീസ് സ്ഥലത്തെത്തി സംഭവസ്ഥലത്ത് പരിശോധന നടത്തിയെങ്കിലും വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ല. സി സി ടി വി ക ൾ ഉൾപ്പടെയുള്ള മോഷണം പോകുന്നത് സ്ഥിരം സംഭവങ്ങളായിട്ടുണ്ട്. പ്രദേശവാസികളായ സാമുഹിക വിരുദ്ധർ മാത്രമല്ല അക്രമി സംഘങ്ങളിലുള്ളത് എന്നാണ് ട്രെയിനിഡ് മോഷ്ടാക്കളും ഉണ്ടെന്നാണ് പോലീസിൻ്റെ നിഗമനം. അതിനാൽ ജാഗ്രതയോടെ എല്ലാവരും ഇരിക്കണമെന്ന് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...