അപകടങ്ങള്‍ നിത്യസംഭവം ; തിരുവല്ല കുറ്റൂർ ജംഗ്ഷന്‍ അപകട മേഖലയാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല  : തിരുവല്ല കുറ്റൂർ ജംഗ്ഷനിൽ അപകടം പതിവാകുന്നു. തിങ്കളാഴ്ച  തിരുവല്ലയിൽ നിന്നു ചെങ്ങന്നൂർ ഭാഗത്തേക്ക് വന്ന കാറിടിച്ച് ഓതറ സ്വദേശിയായ വീട്ടമ്മ മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റമാണ് അവസാന സംഭവം.

തിരുവല്ലയിൽ നിന്നു തോണ്ടറ പാലം ഇറങ്ങിവരുന്ന ചെറിയ വളവ് കാരണം പല വാഹനങ്ങളും നിയന്ത്രണം വിട്ട് അപകടത്തിൽപെടാറുണ്ട്. 3 വർഷത്തിനുള്ളിൽ കവലയ്ക്ക് ഇരു വശങ്ങളിലുമായി വാഹനാപകടങ്ങളിൽ 10 പേർ മരിച്ചു. 3 മാസത്തിനുള്ളിൽ 8 അപകടവും 3 മരണം സംഭവിച്ചു. പരുക്കേറ്റവർ ഒട്ടേറെയാണ്.

എംസി റോഡ് വികസിപ്പിച്ചപ്പോൾ പഴയ പാലത്തിന് സമാന്തരമായി തോണ്ടറയിൽ പുതിയ പാലം കെഎസ്ടിപി പണിയുകയായിരുന്നു. പാലത്തിന്റെ അപ്രോച്ച് റോഡ് ഇരുത്തിയിട്ടുമുണ്ട്. പാലം ഇറങ്ങുമ്പോൾ താഴ്ന്ന റോഡും ചേർന്നുള്ള വളവും അപകടകാരിയായി മാറി. പഴയ പാലത്തിലൂടെയും ഗതാഗതം അനുവദിച്ചിരിക്കുന്നതിനാൽ ഇതുവഴി എത്തുന്ന വാഹനങ്ങൾ പ്രധാന പാതയിലേക്ക് പ്രവേശിക്കുമ്പോഴും നിയന്ത്രണമില്ല. അതിനാല്‍ അധികാരികള്‍ ഇടപ്പെട്ട് ഉടന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...

സമുന്നതി ഫുട്ബോൾ പരിശീലന സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ ഇലന്തൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്...