തിരുവല്ല : കുറ്റപ്പുഴയിൽ ഹോംസ്റ്റേ കേന്ദ്രീകരിച്ച് കള്ളനോട്ടടി നടന്നതായി പൊലീസിനു ലഭിച്ച വിവരത്തിൽ കേസെടുത്ത് അന്വേഷണം ഊർജിതമാക്കി തിരുവല്ല പോലീസ്.
ഹോംസ്റ്റേ ഉടമ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. ഫെബ്രുവരി മുതൽ ഹോംസ്റ്റേയിൽ ഇടയ്ക്കിടെ താമസത്തിനായി എത്തുന്ന സംഘത്തെയാണ് പോലീസിന് സംശയം.
പുരുഷൻമാരും സ്ത്രീയും കുട്ടികളും ഉൾപ്പെടുന്നതാണ് സംഘം. ഇവർ വീണ്ടും താമസത്തിനായി ഇവിടെ എത്തിയിരുന്നു. ഇതിനുശേഷം കെട്ടിടം വൃത്തിയാക്കുന്നതിനിടെയാണ് രണ്ടായിരം, അഞ്ഞൂറ്, ഇരുന്നൂറ് രൂപ നോട്ടുകളുടെ അച്ചടിച്ച കടലാസിന്റെ ചില ഭാഗങ്ങളാണ് ഉടമയ്ക്ക് ലഭിച്ചത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു .സിസിടിവികൾ കേന്ദ്രീകരിച്ചും ഇവർ നൽകിയ അഡ്രസ്സ് കേന്ദ്രീകരിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്.