ഹോംസ്റ്റേ കേന്ദ്രീകരിച്ച് കള്ളനോട്ടടിയെന്ന പരാതിയിൽ അന്വേഷണം ഊർജിതമാക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കുറ്റപ്പുഴയിൽ ഹോംസ്റ്റേ കേന്ദ്രീകരിച്ച് കള്ളനോട്ടടി നടന്നതായി പൊലീസിനു ലഭിച്ച വിവരത്തിൽ കേസെടുത്ത് അന്വേഷണം ഊർജിതമാക്കി തിരുവല്ല പോലീസ്.

ഹോംസ്റ്റേ ഉടമ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. ഫെബ്രുവരി മുതൽ ഹോംസ്റ്റേയിൽ ഇടയ്ക്കിടെ താമസത്തിനായി എത്തുന്ന  സംഘത്തെയാണ് പോലീസിന് സംശയം.

പുരുഷൻമാരും സ്ത്രീയും കുട്ടികളും ഉൾപ്പെടുന്നതാണ് സംഘം. ഇവർ വീണ്ടും  താമസത്തിനായി ഇവിടെ എത്തിയിരുന്നു. ഇതിനുശേഷം കെട്ടിടം വൃത്തിയാക്കുന്നതിനിടെയാണ് രണ്ടായിരം, അഞ്ഞൂറ്,  ഇരുന്നൂറ് രൂപ നോട്ടുകളുടെ അച്ചടിച്ച കടലാസിന്റെ ചില ഭാഗങ്ങളാണ് ഉടമയ്ക്ക് ലഭിച്ചത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു .സിസിടിവികൾ കേന്ദ്രീകരിച്ചും ഇവർ നൽകിയ അഡ്രസ്സ് കേന്ദ്രീകരിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കയത്തിൽപ്പെട്ട് തടാകത്തിൽ മുങ്ങിമരിച്ചു; വിവാഹത്തിന് ഒരുങ്ങിയിരുന്ന ബിഹാർ സ്വദേശിക്ക് ദാരുണാന്ത്യം

0
കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറയിൽ ഫെവ തടാകത്തില്‍ നീന്തുന്നതിനിടെ ബിഹാര്‍ സ്വദേശി മുങ്ങി...

തമിഴ്നാട്ടിൽ കുഴൽ കിണർ നിർമാണത്തിനിടെ ഇരുമ്പ് കമ്പി 11 കെവി ലൈനിൽ തട്ടി ഷോക്കേറ്റു...

0
ചെന്നൈ : തമിഴ്നാട്ടിൽ ഷോക്കേറ്റ് നാല് മരണം.കുഴൽ കിണർ നിർമാണത്തിനിടെയാണ് അപകടം...

വീട്ടിലേക്ക് ഒളിഞ്ഞുനോക്കിയെന്ന് ആരോപണം : വിനോദസഞ്ചാരിയായ യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു ; നാലുപേർ അറസ്റ്റിൽ

0
കോലാപുർ : ലോഡ്ജിന് സമീപത്തെ വീട്ടിനുള്ളിലേക്ക് ഒളിഞ്ഞുനോക്കിയെന്ന് ആരോപിച്ച് വിനോദസഞ്ചാരിയായ യുവാവിനെ...

ചെങ്ങറ സമര ഭൂമിയില്‍ കാട്ടാന വീട് തകര്‍ത്തു

0
കോന്നി : ചങ്ങറ സമരഭൂമിയിൽ കാട്ടാന വീട് തകർത്തു. 47 ആം...