Sunday, May 4, 2025 11:42 am

തിരുവല്ലയില്‍ വിക്ടര്‍ ടി. തോമസിനെ ഒഴിവാക്കുവാന്‍ ശ്രമിക്കുന്നത് പി.ജെ ജോസഫ് തന്നെ ; പാര്‍ട്ടിയില്‍ തര്‍ക്കം – യു.ഡി.എഫിന് സീറ്റ് നഷ്ടമാകും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിന് പിന്നാലെ തിരുവല്ല സീറ്റിനെ ചൊല്ലി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ഭിന്നത രൂക്ഷം. പി.ജെ ജോസഫിന്റെ  അറിവോടെ പഴയ മാണി വിഭാഗത്തെ തഴയാനുള്ള നീക്കങ്ങൾ നടക്കുന്നതായാണ് ഒരു വിഭാഗത്തിന്റെ  ആരോപണം.

അതേസമയം പാർട്ടിക്കുള്ളിൽ തർക്കങ്ങളില്ലെന്നാണ് നേതൃത്വത്തിന്റെ  വിശദീകരണം. മുന്‍ എം.എല്‍.എ ജോസഫ് എം. പുതുശ്ശേരി, ജില്ലാ പ്രസിഡന്റ്   വിക്ടര്‍ ടി. തോമസ്, ഉന്നതാധികാര സമിതി അംഗം കുഞ്ഞു കോശി പോള്‍ തുടങ്ങിയവരുടെ പേരുകളാണ് അന്തിമ പട്ടകയിലുള്ളത്. എന്നാല്‍ മാണി ഗ്രൂപ്പില്‍ നിന്നെത്തിയവരെ പരിഗണിക്കുന്നില്ലെന്നും മറ്റിടങ്ങളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിട്ടും തിരുവല്ലയുടെ കാര്യത്തില്‍ നേതൃത്വം അലംഭാവം കാണിക്കുകയാണെന്നുമാണ്  ഒരു വിഭാഗത്തിന്റെ ആരോപണം.

സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നും പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ഇവര്‍ ആരോപിക്കുന്നു. അതേസമയം സ്ഥാനാര്‍ഥിയെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്നും തിരുവല്ലയില്‍ മികച്ച വിജയം നേടുമെന്നുമാണ് നേതൃത്വം വ്യക്തമാക്കുന്നത്. ജില്ലാ പ്രസിഡന്റ്   വിക്ടര്‍ ടി. തോമസിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ടും പോഷക സംഘടന നേതാക്കളും രംഗത്തെത്തിയിരുന്നു. തിരുവല്ലയില്‍ വിക്ടര്‍ മത്സരിച്ചാല്‍ വിജയസാധ്യത കൂടുതലാണ്.

മുമ്പ് വിക്ടര്‍ തിരുവല്ലയില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും അന്നൊക്കെ കാലുവാരി തോല്‍പ്പിക്കുകയായിരുന്നു. ആയുസ്സ് മുഴുവന്‍ പാര്‍ട്ടിക്കുവേണ്ടി പണിയെടുത്തിട്ടും ഒരു എം.എല്‍.എ ആകുവാന്‍ വിക്ടറിന് കഴിഞ്ഞിട്ടില്ല എന്നത് മണ്ഡലത്തിലെ ജനങ്ങള്‍ സഹതാപത്തോടെയാണ് കാണുന്നത്. വിക്ടറിനെ ഒതുക്കുവാന്‍ ചിലര്‍ മനപൂര്‍വ്വം കളിക്കുകയായിരുന്നു എന്നാണ് പ്രവര്‍ത്തകരും പറയുന്നത്. തിരുവല്ല മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വിജയസാധ്യതയുള്ള വിക്ടര്‍ ടി.തോമസിനെ ഇപ്രാവശ്യം സീറ്റ് നല്‍കാതെ തഴഞ്ഞാല്‍ മണ്ഡലത്തിലും പാര്‍ട്ടിയിലും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി താലൂക്ക് ആശുപത്രിയിലെ ലബോറട്ടറിയുടെ പ്രവർത്തനം നിലച്ചിട്ട് ഒരു മാസം

0
കോന്നി : താലൂക്ക് ആശുപത്രിയിലെ ലബോറട്ടറിയുടെ പ്രവർത്തനം നിലച്ചിട്ട് ഒരുമാസമാകുന്നു....

എന്ത് പ്രോട്ടോകോളിന്റെ അടിസ്ഥാനത്തിലായിരുന്നു പിണറായിയുടെ കുടുംബത്തിന്‍റെ വിഴിഞ്ഞം സന്ദർശനമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍

0
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റേതല്ല വിഴിഞ്ഞം പദ്ധതിയെന്നും എന്ത് പ്രോട്ടോകോളിന്റെ അടിസ്ഥാനത്തിലായിരുന്നു...

എഴുമറ്റൂർ അംബേദ്കർ ഗ്രാമത്തിലേക്കുള്ള നടവഴിയുടെ സംരക്ഷണഭിത്തി തകർന്നുവീണു

0
എഴുമറ്റൂർ : 14-ാം വാർഡിലെ അംബേദ്കർ ഗ്രാമത്തിലേക്കുള്ള നടവഴിയുടെ സംരക്ഷണഭിത്തി...

പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം : കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. കിളികൊല്ലൂർ...