ഫെ​ലോ​ഷി​പ്പ് മി​ഷ​ന്‍ ആ​ശു​പ​ത്രി നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു

For full experience, Download our mobile application:
Get it on Google Play

കു​മ്പ​നാ​ട്: മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ ആ​ശു​പ​ത്രി​യാ​യി​രു​ന്ന കു​മ്പ​നാ​ട് ഫെ​ലോ​ഷി​പ്പ് മി​ഷ​ന്‍ ആ​ശു​പ​ത്രി നി​ല​നി​ര്‍​ത്ത​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ളും വി​വി​ധ സം​ഘ​ട​ന​ക​ളും രം​ഗ​ത്ത്.

ആ​ശു​പ​ത്രി​യു​ടെ ദു​ര​വ​സ്ഥ​യ്ക്ക് മാ​റ്റ​മു​ണ്ടാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ആ​ശു​പ​ത്രി സം​ര​ക്ഷ​ണ സ​മി​തി​യും നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ള്‍ ന​ല്കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ന്‍ നേ​തൃ​ത്വം ത​യ്യാ​റാ​യി​ട്ടി​ല്ല. ആ​ശു​പ​ത്രി പ​ണി​യു​ന്ന​തി​ന് അ​ഞ്ച് ഏ​ക്ക​റോ​ളം സ്ഥ​ല​മാ​ണ് പ​ത്മ​ഭൂ​ഷ​ണ്‍ ഡോ ​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യും അ​ദ്ദേ​ഹ​ത്തി​ന്റെ സ​ഹോ​ദ​ര​ന്‍ ഡോ ​ജേ​ക്ക​ബ് ഉ​മ്മ​നും ത​ങ്ങ​ള്‍​ക്ക് കു​ടും​ബ സ്വ​ത്താ​യി ല​ഭി​ച്ച സ്ഥ​ലം വി​ട്ടു ന​ല്കി​യ​ത്.

കോ​വി​ഡ് കാ​ല​ത്ത് എ​ല്ലാ മേ​ഖ​ല​യി​ലും മാ​ന്ദ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​ന​വും അ​വ​താ​ള​ത്തി​ലാ​യി. ഡോ.​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ലു​ള്ള​തും ഫെ​ലോ​ഷി​പ്പ് ആ​ശു​പ​ത്രി​യി​ലാ​ണ്.
ആ​ശു​പ​ത്രി സം​ര​ക്ഷ​ണ​ത്തി​നാ​യി കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് സേ​വ് ഫെ​ലോ​ഷി​പ്പ് എ​ന്ന പേ​രി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ സം​ര​ക്ഷ​ണ​ത്തി​ന് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ച്ചു.

കോ​യി​പ്രം, ഇ​ര​വി​പേ​രൂ​ര്‍, പു​റ​മ​റ്റം, തോ​ട്ട​പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് കു​മ്പ​നാ​ട് വൈ​എം​സി​എ​യി​ല്‍ സ​മ​ര ക​ണ്‍​വ​ന്‍​ഷ​നും ന​ട​ത്തി. ഇ​തി​ന്റെ തു​ട​ര്‍​ച്ച​യാ​യി സേ​വ് ഫെ​ലോ​ഷി​പ്പെ​ന്ന കാ​മ്പെ​യ്ന്‍ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 2500ല​ധി​കം ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഭീ​മ ഹ​ര്‍​ജി​യും ത​യാ​റാ​ക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എബോള വ്യാപനം ; പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ

0
ദില്ലി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടികൾ...

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ്...

വിപുലമായ കർമപദ്ധതിയുമായി കേന്ദ്രസർക്കാർ ; ലക്ഷ്യം മയക്കുമരുന്ന് മാഫിയയെ ഇല്ലാതാക്കൽ

0
ദില്ലി: രാജ്യത്തെ ലഹരി മരുന്ന് ശൃംഖലകളെ പൂർണ്ണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ...

തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് മേയർ വി വി രാജേഷ്

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് മേയർ വി...