തിരുവല്ല : യു.ഡി.എഫും എൽ.ഡി.എഫും എൻ.ഡി.എയും ഭരണം പിടിക്കാനായി ശക്തമായ പോരാട്ടമാണ് കുറ്റൂർ പഞ്ചായത്തിൽ കാഴ്ചവെയ്ക്കുന്നത്. ഓരോ മുന്നണിയും മാറിമാറി ഭരിക്കുന്ന പഞ്ചായത്ത് ഇത്തവണ ആർക്കൊപ്പം നിലയുറപ്പിക്കും എന്നതാണ് പ്രധാന ചർച്ചാവിഷയം. അപ്പർ കുട്ടനാടും മലയോരവും ഉൾപ്പെടുന്ന പഞ്ചായത്തിൽ കാർഷിക മേഖലയിലെ പ്രശ്നങ്ങളും പ്രാദേശിക വികസന പ്രശ്നങ്ങളുമെല്ലാം തെരഞ്ഞെടുപ്പിൽ ഉയർന്നുവന്നിട്ടുണ്ട്. നിലവിൽ ബി.ജെ.പിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. ആകെയുള്ള 14 വാർഡിൽ ആറ് സീറ്റിൽ ജയിച്ച ബി.ജെ.പി, യു.ഡി.എഫിലെ ഉൾപ്പെടെ അംഗങ്ങളെ അടർത്തിയെടുത്ത് ഒപ്പം കൂട്ടിയാണ് അഞ്ചുവർഷവും ഭരണം നിലനിര്‍ത്തിയത്.
തിരുവല്ല കുറ്റൂരിൽ തീ പാറുന്ന പോരാട്ടം ; ഭരണം പിടിക്കാൻ ഉറപ്പിച്ച് മൂന്ന് മുന്നണികളും
RECENT NEWS
Advertisment