ഓ​മ​ല്ലൂ​രിലെ വാ​ർ​ഡു​ക​ളി​ൽ ശക്തമായ ത്രി​കോ​ണ മ​ത്സ​രം ; പാര്‍ട്ടി ചിഹ്നത്തോട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് മടുപ്പ്

For full experience, Download our mobile application:
Get it on Google Play

ഓ​മ​ല്ലൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണം പി​ടി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ് മൂ​ന്ന് മു​ന്ന​ണി​ക​ളും. ശ​ക്ത​മാ​യ ത്രികോണ മ​ത്സ​ര​മാ​ണ് എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ന​ട​ക്കു​ന്ന​ത്. പ​ട ന​യി​ച്ച് പ്ര​മു​ഖ​ർ രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ മത്സര​വും ശ്ര​ദ്ധേ​യ​മാ​യി.

ആ​ർ​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും ഏ​റ്റ​വും വ​ലി​യ മു​ന്ന​ണി​യെ​ന്ന നി​ല​യി​ൽ എൽഡിഎഫാ​ണ് ക​ഴി​ഞ്ഞ​ത​വ​ണ പ​ഞ്ചാ​യ​ത്ത് ഭ​രി​ച്ച​ത്. ആ​റം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യാ​ണ് എ​ൽ​ഡി​എ​ഫി​നു​ണ്ടാ​യി​രു​ന്ന​ത്. യു​ഡി​എ​ഫ്, ബി​ജെ​പി പ​ക്ഷ​ത്ത് നാ​ലു​പേ​ർ വീ​തം ഉ​ണ്ടാ​യി​രു​ന്നു. ഇ​ത്ത​വ​ണ മെ​ച്ച​പ്പെ​ട്ട നിലയി​ൽ തി​രി​കെ എ​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് എ​ൽ​ഡി​എ​ഫി​നു​ള്ള​ത്. എ​ന്നാ​ൽ ഭ​ര​ണം കൈ​പ്പി​ടി​യി​ലൊ​തു​ക്കാ​നു​ള്ള ശ്ര​മ​വു​മാ​യി യു​ഡി​എ​ഫ് നേ​താ​ക്ക​ളു​മു​ണ്ട്. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ൽ അ​ട​ക്കം മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.

കോ​ണ്‍​ഗ്ര​സ് ത​ന്നെ​യാ​ണ് എ​ല്ലാ വാ​ർ​ഡി​ലും മ​ത്സ​രി​ക്കു​ന്ന​ത്. ഏ​ഴ്, എ​ട്ട് വാ​ർ​ഡു​ക​ളി​ലൊ​ഴി​കെ കോ​ണ്‍​ഗ്ര​സ് ചി​ഹ്ന​ത്തി​ൽ ത​ന്നെ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്നു. എ​ൽ​ഡി​എ​ഫി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് കൂടുതൽ. വ​നി​താ വാ​ർ​ഡു​ക​ളി​ൽ പ​ല​യി​ട​ത്തും സ്വ​ത​ന്ത്ര ചി​ഹ്ന​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ മത്സരിക്കുന്നത്. ബിജെ​പി 14 വാ​ർ​ഡു​ക​ളി​ലും സ്വ​ന്തം സ്ഥാ​നാ​ർ​ഥി​ക​ളെ രം​ഗ​ത്തി​റ​ക്കി​യി​ട്ടു​മു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...