പത്തനംതിട്ട : ഒന്നരലക്ഷം രൂപ വിലമതിക്കുന്ന ഡയാലിസിനുള്ള മരുന്നുകളും മാസ്‌ക്കുകളും തിരുവല്ല ലയണ്‍സ് ക്ലബ് ആരോഗ്യവകുപ്പിന് കൈമാറി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ സാന്നിധ്യത്തില്‍ ലയണ്‍ ക്ലബ് തിരുവല്ല പ്രസിഡന്റ് കെ.ജി തോമസ് മരുന്നുകളും മാസ്‌ക്കും ഡി.എം.ഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജയ്ക്ക് കൈമാറി.
ഡയാലിസിസിന് ഇന്‍ജക്ഷനുള്ള 208 എറിത്രോപോയ്റ്റിന്‍ മരുന്നും 4000 മാസ്‌ക്കുകളുമാണ് കൈമാറിയത്. എന്‍.എച്ച്.എം ഡി.പി.എം: ഡോ.എബി സുഷന്‍, തിരുവല്ല ലയണ്‍സ് ക്ലബ് വൈസ് പ്രസിഡന്റ് ചെറിയാന്‍ പോളചിറക്കല്‍, സെക്രട്ടറി അനു ടി.ജോര്‍ജ്, അഡ്മിനിട്രേറ്റര്‍ സുരേഷ് ജയിംസ് വഞ്ചിപാലം എന്നിവര്‍ പങ്കെടുത്തു. തിരുവല്ല ലയണ്‍സ് ക്ലബിന്റെ ഭാഗത്തുനിന്ന് വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായങ്ങള്‍ ജില്ലാ ഭരണകൂടത്തിന് എത്തിക്കുമെന്ന് ഭാരവാഹികള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിനെ അറിയിച്ചു.