തിരുവല്ല : എം.ജി.എം ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള എല്‍.ഇ.ഡി വോളിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. വിദ്യാർത്ഥികളിൽ സാമൂഹ്യ സേവനവും രാഷ്ട്ര പ്രതിബന്ധതയും വളർത്തുന്നതിൽ NSS വഹിക്കുന്ന പങ്ക് വലുതാണെന്ന് എം.പി പറഞ്ഞു. ജീവ ദ്യുതി – രക്തദാതാക്കളുടെ ഡയറക്ടറി തിരുവല്ല നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. പ്രദീപ് മാമൻ മാത്യു പ്രകാശനം ചെയ്തു. ചെറുധാന്യകൃഷി പ്രോത്സാഹിപ്പികുന്ന ശ്രീ അന്ന പോഷൺ മാഹിന്റെ ഉദ്ഘാടനം മുൻസിപ്പൽ കൗൺസിലർ പൂജാ ജയൻ നിർവഹിച്ചു. എൻഎസ് എസ് പദ്ധതി വിശദീകരണവും ഇൻഫോ വോളിന്റെ ഉദ്ഘാടനവും എൻഎസ്എസ് ഡിസ്ട്രിക്ട് കൺവീനര്‍ ശ്രീഹരികുമാർ വിഎസ് നിർവഹിച്ചു.
അംഗപരിമിതി ഉള്ളവർക്ക് സഹായം നൽകുന്ന പ്രഭ പദ്ധതിയുടെ ഉദ്ഘാടനം വീൽചെയർ നൽകിക്കൊണ്ട് എൻഎസ്എസ് തിരുവല്ല ക്ലസ്റ്റർ പി എസ് സി അംഗം മണികണ്ഠൻ ആർ നിർവഹിച്ചു. പ്രിൻസിപ്പൽ പി കെ തോമസ്, പ്രോഗ്രാം ഓഫീസർ ആനി ജോർജ് , പിടിഎ പ്രസിഡണ്ട് സാബു ജേക്കബ്, അനീസ അയൂബ്, ആരോൺ സി തോമസ് എന്നിവർ പ്രസംഗിച്ചു. തിരുവല്ല ക്ലസ്റ്ററിൽ ഉൾപ്പെട്ട എസ് സി എസ് , ബാലികാമഠം സെന്റ് തോമസ് ഇരവള്ളിപ്ര, സെന്റ് തെരേസാസ് ചെങ്ങരൂർ, സെന്റ് മേരീസ് നിരണം, കുറ്റൂർ ഗവൺമെൻറ്, കാവുംഭാഗം ദേവസ്വം ബോർഡ് എന്നീ ഹയർസെക്കൻഡറി സ്കൂളുകളിലെ പ്രോഗ്രാം ഓഫീസർമാരും എൻഎസ്എസ് വോളണ്ടിയർമാരും മീറ്റിംഗിൽ സംബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.