തിരുവല്ല എം.ജി.എം ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിന്റെ ലഹരി വിരുദ്ധ കാംപെയിന്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എം.ജി.എം ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള എല്‍.ഇ.ഡി വോളിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. വിദ്യാർത്ഥികളിൽ സാമൂഹ്യ സേവനവും രാഷ്ട്ര പ്രതിബന്ധതയും വളർത്തുന്നതിൽ NSS വഹിക്കുന്ന പങ്ക് വലുതാണെന്ന്  എം.പി പറഞ്ഞു. ജീവ ദ്യുതി – രക്തദാതാക്കളുടെ ഡയറക്ടറി തിരുവല്ല നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. പ്രദീപ് മാമൻ മാത്യു പ്രകാശനം ചെയ്തു.  ചെറുധാന്യകൃഷി പ്രോത്സാഹിപ്പികുന്ന ശ്രീ അന്ന പോഷൺ മാഹിന്റെ ഉദ്ഘാടനം മുൻസിപ്പൽ കൗൺസിലർ പൂജാ ജയൻ നിർവഹിച്ചു. എൻഎസ് എസ് പദ്ധതി വിശദീകരണവും ഇൻഫോ വോളിന്റെ ഉദ്ഘാടനവും എൻഎസ്എസ് ഡിസ്ട്രിക്ട് കൺവീനര്‍ ശ്രീഹരികുമാർ വിഎസ് നിർവഹിച്ചു.

അംഗപരിമിതി ഉള്ളവർക്ക് സഹായം നൽകുന്ന പ്രഭ പദ്ധതിയുടെ ഉദ്ഘാടനം വീൽചെയർ നൽകിക്കൊണ്ട് എൻഎസ്എസ് തിരുവല്ല ക്ലസ്റ്റർ പി എസ് സി അംഗം മണികണ്ഠൻ ആർ നിർവഹിച്ചു. പ്രിൻസിപ്പൽ പി കെ തോമസ്, പ്രോഗ്രാം ഓഫീസർ ആനി ജോർജ് , പിടിഎ പ്രസിഡണ്ട് സാബു ജേക്കബ്, അനീസ അയൂബ്, ആരോൺ സി തോമസ് എന്നിവർ പ്രസംഗിച്ചു. തിരുവല്ല ക്ലസ്റ്ററിൽ ഉൾപ്പെട്ട എസ് സി എസ് , ബാലികാമഠം സെന്റ് തോമസ് ഇരവള്ളിപ്ര, സെന്റ് തെരേസാസ് ചെങ്ങരൂർ, സെന്റ് മേരീസ് നിരണം, കുറ്റൂർ ഗവൺമെൻറ്, കാവുംഭാഗം ദേവസ്വം ബോർഡ് എന്നീ ഹയർസെക്കൻഡറി സ്കൂളുകളിലെ പ്രോഗ്രാം ഓഫീസർമാരും എൻഎസ്എസ് വോളണ്ടിയർമാരും മീറ്റിംഗിൽ സംബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...