Monday, May 6, 2024 6:54 am

തിരുവല്ല നഗരസഭയിലെ ഉത്രമേൽ കൈത്തോട് മാലിന്യം നീ ക്കി വൃത്തിയാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല നഗരസഭയിൽ ഇരുപത്തിയൊമ്പതാം വാർഡിലെ ഉത്രമേൽ കൈത്തോട് മാലിന്യം നീക്കി വൃത്തിയാക്കി. പതിറ്റാണ്ടുകളായി മൂടി കിടന്നിരുന്ന കൈത്തോട്ടിലെ നീരൊഴുക്ക് ഇതോടെ സുഗമമായി. ഇത് രണ്ടാംഘട്ടം ആണ് തൊഴിലുറപ്പ് തൊഴിലാളികൾ കൈത്തോടിൽ വെള്ളം ഒഴുകി പോകുന്നതിനുള്ള സംവിധാനം ഒരുക്കിയത് . 29 ആം വാർഡിലെ മുഴുവൻ കൈത്തോടുകളും ഓടകളും മാലിന്യം നീക്കി വൃത്തിയാക്കുന്ന പ്രവർത്തിക്ക് മുൻതൂക്കം കൊടുക്കുമെന്ന് വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയാറ്റ് പറഞ്ഞു.

മണിപ്പുഴ തോടിൽ നിന്നും ആരംഭിച്ച് മന്നം കരച്ചിറ തോടിൽ എത്തുന്ന കൈത്തോടാണിത്. 18 ഏക്കറോളം പാടവും ഈ കൈത്തോട് കടന്നു പോകുന്ന ഭാഗത്തുണ്ട്. കൃഷിക്കാവശ്യത്തിനായി വെള്ളം കൊണ്ടുപോകുന്നതിനായി നിർമ്മിച്ച തോട് ആണ് . തോട്ടിലെ മാലിന്യങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കുമ്പോൾ വെള്ളപ്പൊക്കം ഭീഷണി നേരിടുന്ന 45 ഓളം കുടുംബങ്ങൾക്ക് ആശ്വാസമാകും.

രണ്ട് കലുങ്ക് ചേരിപ്പറമ്പ് ഉത്രമേൽ റോഡിൽ നിർമ്മിക്കുന്നതിന് വേണ്ടു ന്ന നടപടികൾ നടക്കുന്നു . ഇതിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതോടുകൂടി ഈ തോട്ടിലേക്കുള്ള നീരൊഴുക്ക് പൂർണ്ണമായും സുഗമമാകും. തോടുകൾ വൃത്തിയാക്കുന്ന പ്രവർത്തികൾക്ക് നാട്ടുകാരും പങ്കാളികളായി

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

0
ന്യൂഡല്‍ഹി: ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ...

സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്

0
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്....

കള്ളക്കടൽ ഭീഷണി : കേരള തീരത്ത് ഇന്ന് ഓറഞ്ച് അലർട്ട് ; ‘ബീച്ചിലേക്കുള്ള യാത്രയും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള...

വാഹന മോഷണ കേസിൽ പ്രതി പിടിയിൽ

0
മുട്ടിലില്‍: കോളനിയിലെ എം.വി മഹേഷിനെയാണ് (18) ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ സായൂജ് കുമാറിന്റെ...