കാ​​റും സ്‌​​കൂ​​ട്ട​​റും കൂ​​ട്ടി​​യി​​ടി​​ച്ച് യു​​വാ​​വിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ച​​ങ്ങ​​നാ​​ശേ​​രി: കാ​​റും സ്‌​​കൂ​​ട്ട​​റും കൂ​​ട്ടി​​യി​​ടി​​ച്ച് യു​​വാ​​വ് മ​രി​ച്ചു. തെ​​ങ്ങ​​ണ ചെ​​ന്ത​​ല​​ക്കു​​ന്നേ​​ല്‍ ഭാ​​ഗ​​ത്ത് പ്രാ​​ക്കു​​ഴി ബാ​​ബു​​ക്കു​​ട്ടി​​യു​​ടെ മ​​ക​​ന്‍ ലി​​ബി​​ന്‍ തോ​​മ​​സ് (21) ആ​​ണ് മ​​രി​​ച്ച​​ത്. ച​​ങ്ങ​​നാ​​ശേ​​രി-​​വാ​​ഴൂ​​ര്‍ റോ​​ഡി​​ല്‍ ക​​ണ്ണ​​വ​​ട്ട​​ക്കു സ​​മീ​​പം ഇ​​ന്ന​​ലെ രാ​​ത്രി 7.30 ഓ​​ടെ​​യാ​​ണ് സം​​ഭ​​വം. ച​​ങ്ങ​​നാ​​ശേ​​രി ഭാ​​ഗ​​ത്തു​നി​​ന്ന് വ​​രി​​ക​​യാ​​യി​​രു​​ന്ന കാ​​റും തെ​​ങ്ങ​​ണ ഭാ​​ഗ​​ത്തു​ നി​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി ഭാ​​ഗ​​ത്തേ​​ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്ന സ്‌​​കൂ​​ട്ട​​റും ത​​മ്മി​​ല്‍ കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ല്‍ കാ​​ര്‍ ലി​​ബി​​ന്‍ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന സ്‌​​കൂ​​ട്ട​​റു​​മാ​​യി 50 മീ​​റ്റ​​റോ​​ളം നി​​ര​​ങ്ങി നീ​​ങ്ങി​​യ​​താ​​യി ദൃ​​ക്സാ​​ക്ഷി​​ക​​ള്‍ പ​​റ​​ഞ്ഞു.

ഓ​​ടി​​ക്കൂ​​ടി​​യ നാ​​ട്ടു​​കാ​​ര്‍ ചേർന്ന് ലി​​ബി​​നെ ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ന്‍ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. ച​​ങ്ങ​​നാ​​ശേ​​രി പോലീ​​സ് മേ​​ല്‍​ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ച്ചു. മൃ​​ത​​ദേ​​ഹം പോ​​ലീ​​സ് ഇ​​ന്‍​ക്വ​​സ്റ്റ് ന​​ട​​ത്തി ചെ​​ത്തി​​പ്പു​​ഴ ആ​​ശു​​പ​​ത്രി മോ​​ര്‍​ച്ച​​റി​​യി​​ല്‍ സൂ​​ക്ഷി​​ച്ചിരിക്കുകയാണ്. സം​​സ്‌​​കാ​​രം പി​​ന്നീ​​ട് നടക്കും. ലി​​ബി​​ന്‍ പാ​​ലാ​​യി​​ല്‍ പോ​​ളി​​ടെ​​ക്നി​​ക് വി​​ദ്യാ​​ര്‍​ത്ഥിയാ​​ണ്. മാ​​താ​​വ്: ലി​​ന്‍​സി (ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി​​ഐ വ​​ട്ട​​പ്പ​​ള്ളി ശാ​​ഖ​​യി​​ലെ ജീ​​വ​​ന​​ക്കാ​​രി​​യാ​​ണ്). സ​​ഹോ​​ദ​​ര​​ന്‍: ജി​​ബി​​ന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...