തിരുവല്ല: പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തില്‍ നിക്കോള്‍സണ്‍ ഹയര്‍സെക്കന്‍ഡറി റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് തിരുവല്ല നഗരസഭ ചെയര്‍പേഴ്‌സണ്‍ അനു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. 2022 -23 തിരുവല്ല കൃഷിഭവന്റെ നേതൃത്വത്തില്‍ നടത്തിയ സ്ഥാപനാധിഷ്ഠിത പച്ചക്കറി കൃഷിയുടെ തുടര്‍ച്ചയായാണ് ഈ വര്‍ഷവും കൃഷി ആരംഭിച്ചത്. പയര്‍, കുറ്റി ബീന്‍സ്, ചീര, വെണ്ട, പച്ചമുളക്, വഴുതന, വെള്ളരി, കുമ്പളം, മത്തന്‍, ചേന, ചേമ്പ്, കപ്പ, വാഴ, തണ്ണിമത്തന്‍ തുടങ്ങിയവയാണ് കൃഷി ചെയ്തത്. കുട്ടികള്‍ താമസിച്ചു പഠിക്കുന്ന സ്‌കൂളില്‍ പച്ചക്കറി ഇനങ്ങളില്‍ സവാള, ഉരുളക്കിഴങ്ങ്, ചെറിയ ഉള്ളി, എന്നിവ മാത്രം പുറത്തുനിന്ന് വാങ്ങി ഉപയോഗിക്കുന്നു. ബാക്കിയുള്ളവയെല്ലാം ഇവിടെ കൃഷി ചെയ്ത് വിളയിച്ചെടുത്താണ് ഉപയോഗിക്കുന്നത്.
കഴിഞ്ഞവര്‍ഷം മാത്രം അറുപതിനായിരത്തിലധികം രൂപയുടെ പച്ചക്കറികള്‍ ഇവിടെ നിന്ന് വിളവെടുത്തു. ഈ വര്‍ഷം 10000ലധികം രൂപയുടെ പച്ചക്കറികളും നിലവില്‍ വിളവെടുത്തു. കൂടാതെ ഈ വര്‍ഷം ചെയ്ത തണ്ണിമത്തന്‍ കാലാവസ്ഥ അനുകൂലമായതിനാല്‍ മികച്ച രീതിയില്‍ വിളവെടുക്കാന്‍ കഴിഞ്ഞു. ഏകദേശം 30 കിലോയില്‍ അധികം തണ്ണിമത്തന്‍ ഇപ്പോള്‍ വിളവെടുത്തു. സ്വീറ്റ് ബേബി ഇനത്തില്‍പ്പെട്ട വിത്താണ് തണ്ണിമത്തന് ഉപയോഗിച്ചത്. കൃഷിഭവനില്‍ നിന്ന് ലഭിക്കുന്ന ഉപദേശവും സഹായവും ഇവിടെ കൃഷി വ്യാപിപ്പിക്കാന്‍ കഴിഞ്ഞു. ഒപ്പം നല്ല കര്‍ഷക മനസ്സിന് ഉടമകളായ അധ്യാപകരും വിദ്യാര്‍ത്ഥികളും കൃഷിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. പിടിഎ പ്രസിഡണ്ട് റവ വര്‍ഗീസ് മാത്യു, റവ. പ്രകാശ് എബ്രഹാം കൃഷി ഫീല്‍ഡ് ഓഫീസര്‍ ഷീജ വി, കൗണ്‍സിലര്‍ മാരായ അനു സോമന്‍, ജാസ് പോത്തന്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ജോസ് പി. വയയ്ക്കല്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മെറിന്‍ മാത്യു, സ്‌കൂള്‍ ലീഡര്‍ പെര്‍സിസ് റെയ്ച്ചല്‍ പോള്‍, ഹെന്‍ മേരി സനില്‍, സൂസന്‍ വര്‍ഗീസ് കാര്‍ഷിക വികസന സമിതി അംഗം ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033