തിരുവല്ല : തിരുവല്ല നഗരസഭയുടെ സഹകരണത്തോടെ പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്‍ ഓഗസ്റ്റ് 27 മുതല്‍ 30 വരെ തിരുവല്ല വില്ലേജ് സൂക്കില്‍ സംഘടിപ്പിച്ചിട്ടുള്ള ജില്ലാതല ഓണ വിപണന മേള 2020 ന്റെ ഉദ്ഘാടനം അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ നിര്‍വഹിച്ചു. തിരുവല്ല നഗരസഭ ചെയര്‍മാന്‍ ആര്‍. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. കാര്‍ഷിക വിപണന, ഭക്ഷ്യ ഉത്പന്ന വിപണന മേളയും വിവിധതരം പായസമേളയും ലൈവ് ചിപ്സ് കൗണ്ടര്‍ എന്നിവയും ജില്ലാതല ഓണ വിപണന മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവല്ല നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ഏലിയാമ്മ തോമസ്, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ രമണി സുരേഷ്, ഇന്ദിരഭായ്, അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ എല്‍. ഷീല, കെ.എച്ച്. സലീന, ജില്ലാപ്രോഗ്രാം മാനേജര്‍ ഉണ്ണികൃഷ്ണന്‍, മാര്‍ക്കറ്റിംഗ് ജില്ലാപ്രോഗ്രാം മാനേജര്‍ അനു ഗോപി എന്നിവര്‍ പ്രസംഗിച്ചു.