ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ പേരില്‍ ലോണ്‍ തട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

ഇലന്തൂര്‍ : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ പേരില്‍ പത്തനംതിട്ട ജില്ലയില്‍ ലോണ്‍ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ബോര്‍ഡിന്റെ ഫ്രഞ്ചെസി എന്ന വ്യാജേനയാണ് തട്ടിപ്പ് സംഘം ആളുകളെ വലയില്‍ വീഴ്ത്തുന്നത്. 25 ലക്ഷം രൂപ ലോണ്‍ ലഘു വ്യവസ്ഥകളില്‍ ഖാദി ബോര്‍ഡില്‍ നിന്ന് ലഭിക്കുമെന്നുള്ള വ്യാജ പ്രചാരണത്തിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ ചെലവിലേക്കായി 10,000 രൂപ മുതല്‍ 20,000 രൂപ വരെ അപേക്ഷകരില്‍ നിന്നും ഈ സംഘം ഈടാക്കുന്നു എന്നാണ് വിവരം.

ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പാക്കുന്ന രണ്ട് ലോണ്‍ പദ്ധതികള്‍ പിഎംഇജിപി, എന്റെ ഗ്രാമം എന്നിവയാണ്. ഇവയില്‍ പിഎംഇജിപിക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായും എന്റെ ഗ്രാമം പദ്ധതിയുടെ അപേക്ഷകള്‍ നേരിട്ട് ജില്ലാ ഓഫീസിലും സ്വീകരിച്ച് സ്‌ക്രീനിംഗ് കമ്മിറ്റികളില്‍ കൂടി ബാങ്കിലേക്ക് അയയ്ക്കുന്ന പ്രക്രിയയാണ് നടന്നു വരുന്നത്. ലോണ്‍ പാസാക്കി നല്‍കുന്നത് ബാങ്കുകളാണ്. ഈ കാര്യങ്ങളെല്ലാം അപേക്ഷകര്‍ക്ക് നേരിട്ട് ചെയ്യാവുന്നതാണ്. ഇതിനായി ജില്ലയിലൊരിടത്തും ഫ്രാഞ്ചെസികളെയോ ഏജന്‍സികളെയോ ബോര്‍ഡ് നിയോഗിച്ചിട്ടില്ല. തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴാതെ യഥാര്‍ഥ ലോണ്‍ അപേക്ഷകര്‍ ഇലന്തൂരിലുള്ള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നേരിട്ടോ ടെലഫോണ്‍ മുഖേനയോ ബന്ധപ്പെടണമെന്നും ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസര്‍ അഭ്യര്‍ഥിച്ചു. ഫോണ്‍- 0468 -2362070.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...