തിരുവല്ല : തിരുവല്ല – പൊടിയാടി റോഡ് നിര്‍മ്മാണം അനിശ്ചിതമായി നീളുന്നതില്‍ വ്യാപാരികളുടെ പ്രതിഷേധമിരമ്പി. തിരുവല്ല മര്‍ച്ചന്റ്സ് അസോസിയേഷന്റെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവല്ല യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് എ ജെ ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു.
റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ത്ത് നിലവിലെ യാത്രാ ക്ലേശവും ഗതാഗതക്കുരുക്കും പരിഹരിക്കുക, കുരിശുകവല മുതല്‍ ദീപാ ജംഗ്ഷന്‍ വരെ എം സി റോഡില്‍ സ്ഥാപിച്ചിട്ടുള്ള ഡിവൈഡറുകള്‍ നീക്കം ചെയ്യുക, നഗരത്തിലെ അനധികൃത വഴിവാണിഭം നിര്‍ത്തലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു സമരം.
പൊടിയാടി റോഡിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അകാരണമായി നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട അധികൃതര്‍ക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയെങ്കിലും പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചില്ലെന്നും ധര്‍ണ്ണയില്‍ വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.
നഗരത്തില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കില്‍ ജനങ്ങളും വ്യാപാരികളും ഏറെ കഷ്ടതകള്‍ അനുഭവിക്കുന്നുണ്ടെന്നും എം സി റോഡില്‍ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറുകള്‍ ബൈപ്പാസ് പൂര്‍ത്തിയാകുന്നതോടുകൂടി നീക്കം ചെയ്യുമെന്നു അധികൃതരും ജനപ്രതിനിധികളും ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഉറപ്പ് പാലിക്കപ്പെട്ടില്ലന്നും വ്യാപാരികള്‍ പറഞ്ഞു. ഡിവൈഡറുകള്‍ നീക്കം ചെയ്തു ഗതാഗതം സുഗമമാക്കുവാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് വ്യാപരികള്‍ ആവശ്യപ്പെട്ടു.
ധര്‍ണ്ണയില്‍ തിരുവല്ല മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡണ്ട് എം സലീം അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവല്ല താലൂക്ക് പ്രസിഡണ്ട് വിനോദ് സെബാസ്റ്റ്യന്‍, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. പ്രദീപ് മാമന്‍, കൌണ്‍സിലര്‍മാരായ സജി എം മാത്യു, ശ്രീനിവാസ് പുറയാറ്റ്, ജിജി വട്ടശ്ശേരി, ഷീല വര്‍ഗീസ്, മാത്യൂസ് ചാലക്കുഴി സാന്‍ലി എം അലക്സ്, എം കെ വര്‍ക്കി, ഷിബു പുതുക്കേരില്‍, റിബു ജേക്കബ്, കുര്യന്‍ ജോര്‍ജ്, മാത്യൂസ് കെ ജേക്കബ്, ശ്രീകുമാര്‍ നാഥന്‍സ്, പി എസ് നിസ്സാമുദ്ദീന്‍, അബിന്‍ ബേക്കര്‍ എന്നിവര്‍ സംസാരിച്ചു.