തട്ടിപ്പു കേസില്‍ റിമാന്‍ഡിലുള്ള തമിഴ്‌നാട്ടുകാരനെ മറ്റൊരു തട്ടിപ്പിന് ജയിലില്‍ ചെന്ന് അറസ്റ്റ് ചെയ്ത് തിരുവല്ല പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഹോങ്കോങ്ങില്‍ ജോലി വാഗ്ദാനം ചെയ്ത് നാലുലക്ഷം തട്ടിയ സംഭവത്തില്‍ മറ്റൊരു കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തമിഴ്‌നാട് സ്വദേശിയുടെ ഔപചാരിക അറസ്റ്റ് രേഖപ്പെടുത്തി തിരുവല്ല പോലീസ്. ചെന്നൈയിലെ ഫ്‌ളൈ ഡ്രീംലാന്‍ഡ് ട്രാവല്‍സ് എന്ന സ്ഥാപനം മുഖേന ഹോങ്കോങ്ങില്‍ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് നാലു ലക്ഷം തട്ടിയ കേസില്‍ തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയില്‍ കക്കല്ലൂര്‍ ബൈപ്പാസില്‍ തമിഴ്‌നാട് ഹൗസിംഗ് ബോര്‍ഡ് നമ്പര്‍ 3230 വീട്ടില്‍ വി എസ് ആദം(39) എന്നയാളെയാണ് കോടതിയുടെ അനുമതിയോടെ അറസ്റ്റ് ചെയ്തത്. കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിന് സമീപം ചാരുംമൂട്ടില്‍ വീട്ടില്‍ സതീഷ് ആണ് കബളിപ്പിക്കപ്പെട്ടത്. പ്രതിക്ക് പങ്കാളിത്തമുള്ള ചെന്നൈയിലെ സ്ഥാപനം മുഖേന ഹോങ്കോങ്ങില്‍ പാക്കിംഗ് കമ്പനിയില്‍ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് രണ്ടുതവണയായി നാലു ലക്ഷം രൂപ ചെന്നൈ സിറ്റി യൂണിയന്‍ ബാങ്കിലെ അക്കൗണ്ടിലേക്ക് കൈമാറിയെടുത്തത്.

കഴിഞ്ഞമാസം 24 നാണ് സതീഷ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച തിരുവല്ല പോലീസിന് പ്രതിക്ക് കോയിപ്രം, കീഴ്‌വായ്പ്പൂര്‍, ആലുവ പോലീസ് സ്‌റ്റേഷനുകളില്‍ സമാനരീതിയിലുള്ള തട്ടിപ്പിന് കേസുകള്‍ ഉണ്ടെന്ന് വെളിപ്പെട്ടിരുന്നു. കീഴ്‌വായ്പ്പൂര്‍ പോലീസ് അവിടെ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്ന കേസില്‍ കഴിഞ്ഞ അഞ്ചിന് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. തിരുവല്ല പോലീസ് അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജയിലിലെത്തി അറസ്റ്റ് ചെയ്തു. പണമിടപാട് സംബന്ധിച്ചും മറ്റുമുള്ള രേഖകള്‍ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം വിശദമായ അന്വേഷണം നടന്നുവരികയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽപ്പെട്ട് മധ്യവയസ്‌കൻ : സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

0
ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ്...

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

0
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി...

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...