തിരുവല്ല : വീടാക്രമണക്കേസിലെ പ്രതിയെ പിടിക്കാന്‍ പോയ സംഘത്തിലെ പോലീസുകാരന് വെട്ടേറ്റു. തിരുവല്ല സ്റ്റേഷനിലെ പോലീസുകാരനാണ് വെട്ടേറ്റത്. വടിവാള്‍ കൊണ്ടുള്ള വെട്ടേറ്റ് സിപിഒ സന്തോഷ് കുമാറിന്റെ ചുണ്ടറ്റു. ഇന്നു രാത്രി എട്ടുമണിയോടെ കവിയൂര്‍ കണിയാമ്പാറയ്ക്ക് സമീപമായിരുന്നു സംഭവം.
വീടാക്രമണ കേസിലെ പ്രതി ബിജിന്‍ എന്ന യുവാവിനെ പിടിക്കാനാണ് പോലീസുകാര്‍ എത്തിയത്. നാലു പോലീസുകാര്‍ സ്വകാര്യ കാറിലാണ് പ്രതിയെ പിടിക്കാനായി എത്തിയത്. ഇതിനിടെ സ്‌കോര്‍പ്പിയോ കാറില്‍ പ്രതി വരുന്നതായും പോലീസിന് വിവരം ലഭിച്ചു.
കാര്‍ വട്ടം വെച്ച് പോലിസുകാര്‍ സ്‌കോര്‍പ്പിയോ തടഞ്ഞു. ഇതിനിടെ പുറത്തിറങ്ങിയ പ്രതി ബിജിന്‍ വടിവാള്‍ എടുത്ത് വീശുകയായിരുന്നു. വെട്ടേറ്റ് സന്തോഷ് കുമാറിന്റെ ചുണ്ട് അറ്റു പോയി. പിന്നാലെ പ്രതി രക്ഷപ്പെടുകയും ചെയ്തു. സിപിഒ സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.