പുല്ലാട് : സാമൂഹ്യ വിരുദ്ധ ശല്യത്തിനെതിരെ പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. തെറ്റുപാറ കനാല്‍പാലം, ഇരപ്പന്‍തോട്, ഇളപ്പ് ജംഗ്ഷന് എന്നിവിടങ്ങളിലാണ് സാമൂഹ്യ വിരുദ്ധശല്യം രൂക്ഷമായിട്ടുള്ളത്. ഇതിനെതിരെയാണ് നാട്ടുകാര്‍ പരാതി നല്‍കിയത്.
മദ്യം, മയക്കുമരുന്ന് ലോബികള്‍ ആള്‍ത്താമസമില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ്. പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏറിയപ്പോഴാണ് പരാതി നല്‍കിയത്. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കൂടാതെ പരാതി നല്‍കിയവര്‍ക്കെതിരെ ഇവര്‍ പരസ്യമായി ഭീഷണി മുഴക്കുകയും ചെയ്യുകയാണ്. പോലീസില്‍ നല്‍കിയ പരാതിയിലെ വിവരങ്ങള്‍പോലും പുറത്തായതോടെ പോലീസിലുള്ള വിശ്വാസവും നാട്ടുകാര്‍ക്ക് നഷ്ടപ്പെട്ടു.