തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഒ. പി കെട്ടിടത്തിന്‍റെ ടെൻഡർ നടപടികൾ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നാല് വർഷമായി കാത്തിരിക്കുന്ന തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഒ. പി കെട്ടിടത്തിന്‍റെ ടെൻഡർ നടപടികൾ തുടങ്ങി. സംസ്ഥാന സർക്കാർ ബഡ് ജറ്റിൽ പ്രഖ്യാപിച്ച് 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുള്ള താലൂക്ക്‌ ആശുപത്രിയിലെ ഒ പി ബ്ലോക്ക്‌ നിർമ്മാണത്തിന്‌ മുന്നോടിയായാണ് ടെൻഡർ ക്ഷണിച്ചത്. 15 കോടി ചെലവിൽ മൂന്ന്‌ നിലകളിലായി 32,000 ചതുരശ്ര അടിയിലാണ്‌ പുതിയ ഒ പി ബ്ലോക്കിന്റെ നിർമ്മാണം. 10,200 ചതുരശ്ര അടി വിസ്‌തീർണത്തിലാണ്‌ ഓരോ നിലയും. മൂന്നാം നിലയുടെ മുകൾ ഭാഗം റൂഫ്‌ ചെയ്യുന്നത്‌ ഉൾപ്പെടെ അടങ്ങുന്നതാണ്‌ പദ്ധതി.

കെട്ടിട നിർമ്മാണം, ഇലക്‌ട്രിക്കൽ ജോലികൾ, ഇലക്‌ട്രോണിക്‌സ്‌ ജോലികൾ എന്നിവയ്ക്കെല്ലാം കൂടിയാണ്‌ തുക. ഒന്നാം നിലയിൽ ഒ പി മുറി, എക്‌സ്‌ റേ, സ്‌കാനിങ്‌, കാത്തിരിപ്പ് സ്ഥലം തുടങ്ങിയവയാണ്‌ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌. രണ്ടാം നിലയിൽ ഡോക്‌ടർ റൂം, നഴ്‌സ്‌ മുറി, വിവിധ വിഭാഗങ്ങളുടെ പരിശോധന മുറികൾ എന്നിവയും മൂന്നാം നിലയിൽ വിശ്രമ മുറി, വയോമിത്ര മുറി, ലാബ്‌, ഡൈനിങ്‌ റൂം, കിച്ചൺ എന്നിവയും ഉൾപ്പെടുന്നു. കൂടാതെ ഒന്നാം നിലയിൽ നിന്ന്‌ നിലവിലുള്ള ഐ പി ബ്ലോക്കുമായി ബന്ധിപ്പിക്കുന്ന പാലവും നിർമ്മിക്കും. ടെൻഡർ സമർപ്പിക്കാനുള്ള സമയം ഈ മാസം 19 വരെയാണെന്ന് മാത്യു ടി. തോമസ് എം.എൽ.എ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷകളുടെ ഉത്തരസൂചികയെക്കുറിച്ച് പരാതി നൽകാൻ ഉയർന്ന ഫീസ് ; വ്യാജപരാതികൾ കുറയ്ക്കാനെന്ന് എൻ.ടി.എ. വാദം

0
ന്യൂഡൽഹി : പരീക്ഷകളുടെ ഉത്തരസൂചികയുമായി ബന്ധപ്പെട്ട് പരാതി നൽകുമ്പോൾ ഉയർന്ന ഫീസീടാക്കുന്നുവെന്ന...

യുജിസി നെറ്റ് ചോദ്യമുണ്ടാക്കാൻ എ.ഐ. ഉപയോഗിച്ചെന്ന് റിപ്പോർട്ട് ; നിഷേധിച്ച് എൻ.ടി.എ.

0
ന്യൂഡൽഹി : യു.ജി.സി. നെറ്റ് പരീക്ഷയിൽ മൂന്നുവിഷയങ്ങളിലെ ചോദ്യങ്ങളിൽ വ്യാപക പിഴവുകൾ...

അപൂർവ പുസ്തകങ്ങൾ വാങ്ങി നശിപ്പിക്കുന്നു ; എഐ കമ്പനികൾക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട്...

0
വാഷിംഗ്‌ടൺ : പുസ്തകങ്ങൾ വൻതോതിൽ വാങ്ങി നശിപ്പിക്കുന്ന വിഷയത്തിൽ പ്രമുഖ നിർമിതബുദ്ധി...

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...