Saturday, March 29, 2025 8:23 pm

തിരുവല്ലയിൽ ബൈക്ക് യാത്രികരെ അക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ബൈക്ക് യാത്രക്കാരെ അക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസ്സിലെ പ്രതി പിടിയിൽ. തൃക്കൊടിത്താനം അമര ഊട്ടിക്കൽ വീട്ടിൽ മണിക്കുട്ടൻ എന്ന് വിളിക്കുന്ന അനന്തു ( 21) ആണ് പിടിയിലായത്.

കേസിൽ പ്രതികളായ രണ്ടു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ അനന്തു പെരുമ്പട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസ്സിലും പ്രതിയാണ്. കുറ്റൂർ ജംഗ്ഷന് സമീപം കഴിഞ്ഞ മാസം എട്ടാം തീയതി രാത്രി 9 മണിയോടെ ആയിരുന്നു സംഭവം.

ബൈക്ക് യാത്രികരായിരുന്ന തുകലശ്ശേരി സ്വദേശികളായ രാഹുൽ, ദീപു മോഹൻ എന്നിവരെ ആക്രമിച്ച് പണമടങ്ങുന്ന പേഴ്സും കവരുകയായിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ സി ഐ പി എസ്  വിനോദ്, എസ് ഐ മാരായ എ അനീസ്, ആദർശ്, എ എസ് ഐ കെ എൻ അനിൽ, സി പി ഒ മാരായ എം എസ്  മനോജ് കുമാർ, വി എസ് വിഷ്ണു ദേവ്, രജ്ഞിത് രമണൻ എന്നിവർ ചേർന്നാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്കൂൾ അടക്കുന്ന ദിവസം ഉത്തരക്കടലാസ് നൽകി പൂഴിക്കുന്ന് എം.ഡി. എൽ.പി. സ്കൂൾ

0
പത്തനംതിട്ട : സ്കൂൾ അടക്കുന്ന ദിവസം ഉത്തരക്കടലാസ് നൽകി പൂഴിക്കുന്ന് എം.ഡി....

ദ കേരള സ്റ്റോറിക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എന്തിന് എംപുരാനെന്ന് മന്ത്രി വി...

0
തിരുവനന്തപുരം: കേരളത്തെ അപകീർത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട ‘ദ കേരള സ്റ്റോറി’ക്ക് ഇല്ലാത്ത...

വായ്പക്ക് ജാമ്യം നിൽക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

0
പലരും വായ്പയെടുക്കുന്നതിന് ജാമ്യം നിൽക്കാറുണ്ട്. ആത്മ ബന്ധങ്ങളുടെ പേരിൽ ചെയ്യുന്ന ഇത്തരം...

എരുമേലി വിമാനത്താവള പദ്ധതി എത്രയും വേഗം നടപ്പിലാക്കണമെന്ന് ആന്റോ ആന്റണി എംപി ലോക്‌സഭയിൽ

0
കോട്ടയം : ജില്ലയിലെ എരുമേലിയിലെ നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കു...