തിരുവല്ലയിൽ ബൈക്ക് യാത്രികരെ അക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ബൈക്ക് യാത്രക്കാരെ അക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസ്സിലെ പ്രതി പിടിയിൽ. തൃക്കൊടിത്താനം അമര ഊട്ടിക്കൽ വീട്ടിൽ മണിക്കുട്ടൻ എന്ന് വിളിക്കുന്ന അനന്തു ( 21) ആണ് പിടിയിലായത്.

കേസിൽ പ്രതികളായ രണ്ടു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ അനന്തു പെരുമ്പട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസ്സിലും പ്രതിയാണ്. കുറ്റൂർ ജംഗ്ഷന് സമീപം കഴിഞ്ഞ മാസം എട്ടാം തീയതി രാത്രി 9 മണിയോടെ ആയിരുന്നു സംഭവം.

ബൈക്ക് യാത്രികരായിരുന്ന തുകലശ്ശേരി സ്വദേശികളായ രാഹുൽ, ദീപു മോഹൻ എന്നിവരെ ആക്രമിച്ച് പണമടങ്ങുന്ന പേഴ്സും കവരുകയായിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ സി ഐ പി എസ്  വിനോദ്, എസ് ഐ മാരായ എ അനീസ്, ആദർശ്, എ എസ് ഐ കെ എൻ അനിൽ, സി പി ഒ മാരായ എം എസ്  മനോജ് കുമാർ, വി എസ് വിഷ്ണു ദേവ്, രജ്ഞിത് രമണൻ എന്നിവർ ചേർന്നാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...