തിരുവല്ല : തുകലശ്ശേരി സി എസ് ഐ ബധിര വിദ്യാലയത്തിൽ വിരമിക്കുന്ന അധ്യാപകർ ഒരുക്കിയ സ്നേഹ സംഗമം ശ്രദ്ധേയമായി. സ്കൂൾ സ്ഥാപിതമായ 1938 പ്രവർത്തിച്ച അധ്യാപകരെയും അനധ്യാപകരെയും സ്നേഹിതരെയും അഭ്യുത കാംക്ഷികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് സ്നേഹ സംഗമം സംഘടിപ്പിച്ചത്. സിഎസ്ഐ മധ്യകേരള മഹാ ഇടവ അധ്യക്ഷൻ ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്തു. റവ അലക്സ്പി ഉമ്മൻ അധ്യക്ഷത വഹിച്ചു. ബിഷപ്പ് തോമസ് സാമുവൽ മുഖ്യപ്രഭാഷണം നടത്തി.
മുൻ പ്രഥമ അധ്യാപകരായ മാത്യു ഫിലിപ്പ്, തോമസ് ടി തോമസ്, ചാണ്ടി എബ്രഹാം, സാലിക്കുട്ടി ചെറിയാൻ, പ്രിൻസിപ്പൽ റീന വർഗീസ്, പ്രഥമ അധ്യാപികമാരായ സുഷാസൂസൻ ജോർജ്, പ്രേമ എസ് ദാസ്, ഷൈനി തോമസ്, റോയി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. വിരമിക്കുന്ന ഹെഡ്മിസ്ട്രസ് സൂസൻ ജോർജ്, അധ്യാപകരായ റോയി വർഗീസ്, ഷൈനി തോമസ്, മിനി മാത്യു, ഏലിയാമ്മ ജോസഫ്, അനു വർക്കി എന്നിവരെ ആദരിച്ചു. സംസ്ഥാന സ്പെഷ്യൽ സ്കൂൾ പ്രവർത്തി പരിചയമേളയിൽ എ ഗ്രേഡ് നേടിയ റോബിൻ ജോഷി മെറ്റലിൽ എൻഗ്രേവ് ചെയ്ത് തയ്യാറാക്കിയ ചിത്രം ബിഷപ്പ് മലയിൽ സാബു കോശി ചെറിയാന് ഉപഹാരമായി നൽകി. സ്നേഹ വിരുന്നോടെയാണ് സംഗമം സമാപിച്ചത്.