വി.ഡി സതീശന്‍ സര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ ഇടംപിടിച്ച് തിരുവല്ലയുടെ വികസന പദ്ധതികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: തിരുവല്ല നിയോജകമണ്ഡലത്തിലെ വികസന കുതിപ്പിന് കരുത്തേകാന്‍ വി.ഡി സതീശന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ നിരവധി പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. തിരുവല്ല പബ്ലിക്ക് സ്റ്റേഡിയം, മല്ലപ്പള്ളി ഫയര്‍ സ്റ്റേഷന്‍, തിരുവല്ല – മല്ലപ്പള്ളി ചേലക്കൊമ്പ് റോഡ്‌, മല്ലപ്പള്ളി – ആനിക്കാട് കോട്ടാങ്ങല്‍ ശുദ്ധജല പദ്ധതി, പുളിക്കീഴ് പമ്പാ റിവര്‍ ഫാക്ടറി ഇന്‍റസ്ട്രിയല്‍ ഐ.റ്റി പാര്‍ക്ക്, തിരുവല്ല സബ് ട്രഷറി, മല്ലപ്പളി കെ.എസ്.ആര്‍.റ്റി.സി ബസ് സ്റ്റേഷന്‍, തിരുവല്ല- കടപ്ര – പന്നായി തേവേരി റോഡ്‌, കോണ്‍കോര്‍ഡ്‌ മുട്ടാര്‍ പാലം, തിരുവല്ല ഇരുവള്ളിപ്ര വരാല്‍ തോട് ഷട്ടര്‍, കടപ്ര വിയ്യപുരം ലിങ്ക് ഹൈവേ അവസാന ഘട്ടം, കോലരയാറ് പുനരുജ്ജീവനം…..

വട്ടടി തോട്ടടി റോഡ്‌, തിരുവല്ല കടപ്ര കണ്ടകാളി റോഡ്‌, മല്ലപ്പള്ളി ഗവണ്‍മെന്റ് ആശുപത്രി മാരിക്കല്‍ കൊച്ചുപറമ്പില്‍ റോഡ്‌, കല്ലൂപ്പാറ ഐ.എച്ച്.ആര്‍.ഡി കോളേജ് സ്റ്റേഡിയം, തിരുവല്ല നിരണം ഡക്ക് ഫാം ആലുംതുരുത്തി ഇരമല്ലിക്കര റോഡ്‌, ആനിക്കാട് തേലമണ്‍ പുല്ലുകുത്തി കുളത്തൂര്‍ വഴി റോഡ്‌, തിരുവല്ല നെടുംമ്പ്രം നീരേറ്റുപുറം വെള്ളപ്പൊക്ക നിവാരണ പ്രവര്‍ത്തികള്‍, കുറ്റപ്പുഴ പി.എച്ച് സെന്ററിന് പുതിയ കെട്ടിടം, നിരണം കൃഷി ഭവന് പുതിയ കെട്ടിടം, തോണ്ടറ ഈരടിച്ചിറ റോഡ്‌, തിരുവല്ല പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം എന്നിവയാണ് സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പദ്ധതികള്‍. ദീര്‍ഘ വീക്ഷണത്തോട് കൂടി കേരളത്തിനെ പുതു യുഗത്തിലേക്ക് നയിക്കുന്ന ദിശാബോധമുള്ള ബജറ്റാണ് മുഖ്യ മന്ത്രി വി.ഡി സതീശന്‍ അവതരിപ്പിച്ചത് എന്ന് തിരുവല്ല എം.എല്‍.എ വര്‍ഗീസ്‌ മാമ്മന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...