തൃശൂര്‍: തൃശൂര്‍ പൂരത്തിലെ പ്രധാന രണ്ട് നടത്തിപ്പുകാരില്‍ ഒരു വിഭാഗമായ തിരുവമ്പാടി ദേവസ്വം എല്ലാവിധ പൂരാഘോഷങ്ങളില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചു. പൊതുജനങ്ങളെ പങ്കെടുപ്പിക്കാതെ പൂരം നടത്താമെന്ന സര്‍ക്കാരിന്റെ തീരുമാനത്തെ അംഗീകരിച്ചുകൊണ്ടാണ് ആഘോഷങ്ങളില്ലാതെ പ്രതീകാത്മകമായി മാത്രം പൂരം നടത്താന്‍ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചത്.
ഒരു ആനയെ മാത്രമേ പൂരാഘോഷത്തില്‍ പങ്കെടുപ്പിക്കൂ. എല്ലാ ചടങ്ങുകളും ഒറ്റ ആനപ്പുറത്തായി നടത്തും. മഠത്തില്‍ വരവെന്ന പരമ്പരാഗത ചടങ്ങിന്റെ ഭാഗമായി വിപുലമായി നടത്തുന്ന പഞ്ചവാദ്യം ഇക്കുറി പേരിന് മാത്രമായിരിക്കും. അതേ സമയം ഇതിനകം തയ്യാറാക്കിയ വെടിക്കോപ്പുകളെല്ലാം പൊട്ടിക്കുമെന്നും ഇക്കാര്യം കളക്ടറെ അറിയിച്ചിട്ടുണ്ടെന്നും തിരുവമ്പാടി ദേവസ്വം അറിയിച്ചു. കുടമാറ്റത്തിലും ഇക്കുറി തിരുവമ്പാടി പങ്കെടുക്കില്ല.