അടിമാലിയില്‍ നിന്ന് കാണാതായ കമിതാക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

അടിമാലി: അടിമാലിയില്‍ നിന്ന് കാണാതായ കമിതാക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അടിമാലി ഓടയ്ക്കാസിറ്റി മരോട്ടിമൂട്ടില്‍ വിവേക് (21), മൂന്നുകണ്ടത്തില്‍ ശിവ ഗംഗ (19) എന്നിവരുടെ മൃതദേഹമാണ് പാല്‍ക്കുളം മേട്ടില്‍ കണ്ടെത്തിയത്.

മരക്കൊമ്പില്‍ ചുരിദാര്‍ ഷാളില്‍ കുടുക്കിട്ട് തൂങ്ങിമരിച്ച നിലയിലായിരുന്നു ഇരുവരും. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അടിമാലിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു വിവേക്. ഇരിങ്ങാലക്കുടയില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ശിവ ഗംഗ.

അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരെയും കാണാതാവുന്നത്. ഇവര്‍ ഉപയോഗിച്ചെന്ന് കരുതുന്ന ബൈക്ക് പാല്‍ക്കുളം മേട്ടിന് സമീപത്തുവെച്ച്‌ ഏപ്രില്‍ 14ന് പോലീസ് കണ്ടെത്തിയിരുന്നു. ഇടുക്കി ഡെപ്യൂട്ടി റേഞ്ചര്‍ ജോജി ജേക്കബിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. ഇരുവരെയും കണ്ടെത്തിയ പ്രദേശം വനമേഖലയാണ്, ഇവിടേയ്ക്ക് സാധാരണയായി ആളുകള്‍ വരാറില്ലെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; ഗൺമാൻമാർക്ക് പണിയാകും ; നിർണായക മൊഴി നൽകി ഹെഡ്ക്വാട്ടേഴ്സിലെ ഉന്നത...

0
കൊച്ചി: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി...

സ്കൂള്‍ തുറന്നിട്ടും മഴയെത്തിയിട്ടും ജില്ലയിലെ അപകടകരമായ മരങ്ങള്‍ മുറിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : അധ്യന വര്‍ഷം ആരംഭിച്ചിട്ടും പത്തനംതിട്ട ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍...

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ...

0
ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ...

നവീൻ ബാബുവിന്റെ മരണം ; കേസന്വേഷണം സിബിഐക്ക് വിട്ടു ; മകൾക്ക് ആശ്രിത നിയമനം...

0
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. നവീൻ...