ചീഞ്ഞുനാറി തിരുവനന്തപുരം ന​ഗരം ; ബിജെപി അധികാരത്തിലേറി ആറ് മാസം കഴിഞ്ഞിട്ടും ഒന്നും നടക്കുന്നില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനം വാഗ്ദാനം ചെയ്ത് ബിജെപി അധികാരത്തിലെത്തി ആറ് മാസത്തിന് ശേഷവും തലസ്ഥാന നഗരം ചീഞ്ഞു നാറി തന്നെ. ആറ്റുകാൽ പൊങ്കാല നഗരത്തിൽ അവേശേഷിപ്പിച്ച ടൺ കണക്കിന് മാലിന്യം മണ്ണിട്ട് മൂടാൻ പോലും കോർപറേഷൻ ഭരണ സമിതിക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയ മാലിന്യ സംസ്കരണം പോയിട്ട് ബദൽ സംവിധാനത്തിൽ ചർച്ചയെങ്കിലും തുടങ്ങിയോ എന്നാണ് പ്രതിപക്ഷവും ചോദിക്കുന്നത്. കേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനത്തെ കുറിച്ച് ആലോചനകൾ നടക്കുന്നുണ്ടെന്നാണ് മേയർ വിവി രാജേഷിന്‍റെ വിശദീകരണം.

ബൈപ്പാസിനോട് ചേർന്ന് ഈഞ്ചക്കലിൽ കാടു പിടിച്ച് കിടക്കുന്ന കെഎസ്ആർടിസിയുടെ സ്ഥലത്താണ് കോർപറേഷൻ മാലിന്യം തള്ളിയത്. പൊങ്കാല കഴിഞ്ഞ് നഗരം തൂത്തുവാരി ട്രക്കിൽ കയറ്റിവിട്ട മാലിന്യം ഇവിടെ കൊണ്ടുവന്ന് തള്ളുകയായിരുന്നു. അപകടം മണത്ത നാട്ടുകാർ എതിർത്തതിനാൽ രാത്രിക്ക് രാത്രി മാറ്റുമെന്നായിരുന്നു വാക്ക്. അത് കഴിഞ്ഞിട്ടിപ്പോൾ നാല് മാസമായി. നഗരം നാറുമ്പോഴൊക്കെ ഇപ്പോഴും ട്രക്കുകളിൽ ഇവിടേക്ക് വന്നുകൊണ്ടിരിക്കുന്നത് തുടരുകയാണ്. മാലിന്യ സംസ്കരണത്തിന് അടക്കം മാസറ്റർ പ്ലാൻ ഉണ്ടാക്കുമെന്ന് പറഞ്ഞവരാണ് ബിജെപിക്കാർ. എന്നാൽ അധികാരത്തിലേറി ആറ് മാസം പിന്നിട്ടിട്ടും കൃത്യമായ ആസൂത്രണമോ നടപടികളോ ഇല്ലെന്നതാണ് വാസ്തവം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഞ്ജയ് കുമാറിന് നീതി വേണം ; ജന്തർ മന്തർ ആക്രമണത്തിലെ കുറ്റവാളികൾക്കെതിരെ നടപടി വേണം...

0
ന്യൂഡൽഹി : ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടയിൽ കോക്രോച്ച് ജനതാ പാർട്ടി...

നേപ്പാളിലെ പ്രളയം : തുരങ്കത്തിനുള്ളിൽനിന്ന് ശബ്ദം ; രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി

0
കാഠ്മണ്ഡു : നേപ്പാളിനെ പിടിച്ചുലച്ച മിന്നൽ പ്രളയത്തിൽ ത്രിശൂലി 3എ വൈദ്യുത...

തെരഞ്ഞെടുപ്പ് പരാജയത്തിന് ഒട്ടേറെ ഘടകങ്ങളുണ്ട് ; വീഴ്ച എല്ലാവരും ഷെയർ ചെയ്ത് എടുക്കട്ടെയെന്ന് എ...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ എൽഡിഎഫിൻ്റെ പരാജയത്തിന് കാരണമായി ഒട്ടേറെ ഘടകങ്ങളുണ്ടെന്ന് സിപിഎം പൊളിറ്റ്...

ഇഒഎസ്-05 ചാര ഉപഗ്രഹമല്ല, പൗരന്മാരുടെ സുരക്ഷയ്ക്കും വികസനത്തിനും പ്രാധാന്യം ; വി നാരായണൻ

0
ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 (EOS-05)...