തിരുവനന്തപുരം കോര്‍പ്പറേഷന് യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം ലഭിച്ചതായി മന്ത്രി എംബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന് യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം ലഭിച്ചതായി മന്ത്രി എംബി രാജേഷ്. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സ്മാര്‍ട്ട് സിറ്റി സിഇഒ രാഹുൽ ശര്‍മയും ചേര്‍ന്ന് ഇന്ന് പുരസ്കാരം ഏറ്റുവാങ്ങും. ഈജിപ്റ്റിലെ അലകസാണ്ട്രിയയിൽ വെച്ചാണ് പുരസ്കാരം ഏറ്റുവാങ്ങുക. നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള ആഗോള അവാര്‍ഡിനാണ് തിരുവനന്തപുരം അര്‍ഹമായതെന്ന് എംബി രാജേഷ് പറഞ്ഞു. ലോകത്തെ അഞ്ച് നഗരങ്ങളെയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. ഇന്ത്യയിൽ നിന്ന് വെറൊരു നഗരവും ഈ അവാര്‍ഡിന് അര്‍ഹമായിട്ടില്ല. ഈ പുരസ്കാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമെന്ന നേട്ടവും തിരുവനന്തപുരത്തിനാണെന്നും എംബി രാജേഷ് പറഞ്ഞു. ആര്യാ രാജേന്ദ്രന്‍റെ ഭരണസമിതി നിലവില്‍ വന്നശേഷം ഇതുവരെ എട്ട് പ്രധാന അവാര്‍ഡുകള്‍ തിരുവനന്തപുരത്തെ തേടിയെത്തിയിട്ടുണ്ടെന്നും കേരളത്തിനുള്ള ദീപാവലി സമ്മാനമാണ് ഈ പുരസ്കാരമെന്നും എംബി രാജേഷ് പറഞ്ഞു. രാജ്യത്തെ എല്ലാ നഗരങ്ങള്‍ക്കും മാതൃയാക്കാനാവുന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് നഗരസഭ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. സുസ്ഥിര വികസനത്തിൽ ലോകത്ത് മുന്നിൽ നില്‍ക്കുന്ന നഗരങ്ങളിലൊന്നായാണ് തിരുവനന്തുപുരത്തിന് പുരസ്കാരം ലഭിച്ചത്. ഏറ്റവും അധികം വേട്ടയാടപ്പെട്ട ഒരു മേയറുടെ നേതൃത്വത്തിലാണ് പുരസ്കാരം നേടിയതെന്നത് പ്രത്യേക ഓര്‍ക്കണമെന്നും എംബി രാജേഷ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വായ്പാ രേഖകൾ തിരികെ നൽകിയില്ല : റാന്നി കാനറാ ബാങ്ക് ശാഖ എസ്.എൻ.ഡി.പി യോഗം...

0
റാന്നി : വായ്പ തിരിച്ചടച്ച് ഏഴുമാസം കഴിഞ്ഞിട്ടും ഈടായി നൽകിയ ആധാരം...

വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

0
തൃശൂർ: വടക്കാഞ്ചേരി കുറാഞ്ചേരിയിൽ തെരുവുനായയോട് ക്രൂരത. തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ...

മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിൽ അങ്കണവാടി കം ക്രഷ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

0
കോന്നി : ഐ.സി.ഡി.എസ് കോന്നി അഡീഷണൽ പദ്ധതിയിൽ മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിൽ...

കോൺഗ്രസ് പ്രസിഡന്റിനെതിരായ അധിക്ഷേപം : പത്തനംതിട്ടയില്‍ നാളെ പ്രതിഷേധ മാർച്ചും യോഗവും

0
പത്തനംതിട്ട : ഉത്തരാഖണ്ഡിലെ ഹരിദ്ധ്വാനിയിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച...