തിരുവനന്തപുരത്ത്‌ തോക്കും മാരകായുധങ്ങളുമായി ഗുണ്ടാ സംഘം പിടിയിൽ ; ഒരാൾ ഓടി രക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഠിനംകുളത്ത്‌ തോക്കും മാരകായുധങ്ങളുമായി ഗുണ്ടാ സംഘം പിടിയിൽ. ഒരാൾ ഓടി രക്ഷപ്പെട്ടു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് പിടിയിലാവർ. കൊലപാതക ക്വട്ടേഷനായി എത്തിയതായിരുന്നു സംഘമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കഠിനംകുളം ചാന്നാങ്കര പാലത്തിനു സമീപം ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ മൂന്നംഗ ഗുണ്ടാ സംഘം റോഡിൽ നിൽക്കുകയായിരുന്ന യുവാക്കളുമായി തർക്കമുണ്ടായി. തുടർന്ന് ഒരാൾ കത്തിയുമായി യുവാക്കളെ ആക്രമിക്കാൻ ഇറങ്ങി. കത്തിവീശി ആക്രോശിച്ച് നാട്ടുകാരെ ആക്രമിക്കാൻ പലവട്ടം ശ്രമിച്ചു.

ബഹളം കേട്ട് നാട്ടുകാർ കൂടുതലെത്തി ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനിടയിൽ ചാന്നാങ്കര സ്വദേശി ഫവാസ് ബൈക്കുമായി രക്ഷപ്പെട്ടു. തുടർന്ന് പൊലീസെത്തി മറ്റു രണ്ടു പേരെ പരിശോധിച്ചപ്പോഴാണ് ഒരു തോക്കും രണ്ടു കത്തിയും കണ്ടെത്തിയത്. വർക്കല സ്വദേശി ഷാഹുൽ ഹമീദ്, കണിയാപുരം സ്വദേശി മനാൽ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് കൊലപാതകത്തിനുള്ള ക്വട്ടേഷനു എത്തിയതായിരുന്നുവെന്നു സംഘമെന്നു സമ്മതിച്ചിട്ടുണ്ട്. ഇന്ന് വിദേശത്തേക്ക് പോകാനിരുന്ന ഒരാളെ കൊലപ്പെടുത്താനായിരുന്നു ക്വട്ടേഷൻ. പ്രതി മനാലിന്റെ വീട്ടിൽ നിന്നും രണ്ടു തോക്കുകൾ കൂടി പോലീസ് പിടിച്ചെടുത്തു. സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപെട്ട ഫവാസ് ആണ് ക്വട്ടേഷൻ നൽകിയതെന്നും പിടിയിലായവർ പോലീസിന് മൊഴി നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ളയില്‍ സിബിഐ അന്വേഷണം വേണം : മുഖ്യമന്ത്രി വി.ഡി. സതീശന് കത്തെഴുതി രാജീവ്...

0
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി...

ഒരുകാരണവശാലും കൊടുക്കില്ല ; മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി കുഞ്ഞാലിക്കുട്ടി

0
മലപ്പുറം: കുട്ടനാട് എംഎൽഎയുടെ ചോദ്യത്തിന് ശേഷം മുഖ്യമന്ത്രിയുടെ വാക്കുകൾ വിവാദമായ സംഭവത്തിൽ പ്രതികരണവുമായി...

കേന്ദ്രവുമായി അനാരോഗ്യകരമായ ചര്‍ച്ചകള്‍ക്കില്ലെന്ന് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം : പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പണിയുന്ന വീടുകളില്‍ പ്രധാനമന്ത്രി...

പത്തനംതിട്ട നഗരം ഇരുട്ടില്‍ ; വെളിച്ചമെത്തിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിക്കാത്തത് ജനങ്ങളെ ഇരുട്ടിലാക്കുന്നു. സന്ധ്യ കഴിഞ്ഞാല്‍...