വ്യാജ കറന്‍സി നല്‍കി തട്ടിപ്പ് ; പെട്ടിക്കട ഉടമയ്ക്കു നഷ്ടപ്പെട്ടത് 4000 രൂപ

For full experience, Download our mobile application:
Get it on Google Play

കോട്ടയം; കറുകച്ചാലില്‍ വ്യാജ കറന്‍സി നല്‍കി പെട്ടിക്കട ഉടമയെ കബളിപ്പിച്ചു. കന്നാലിപ്പടിയില്‍ കട നടത്തുന്ന തെക്കേക്കര പൂണാറ്റ് കുഞ്ഞുകുട്ടനാണ് തട്ടിപ്പിനിരയായത്. 4000 രൂപയാണ് ഇതുവഴി കടയുടമയ്ക്ക് നഷ്ടപ്പെട്ടത്. ബൈക്കിലെത്തിയ യുവാവാണ് കബളിപ്പിച്ച് പണം തട്ടിയെടുത്തത്. ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരിലുള്ള 2000 രൂപയുടെ വ്യാജ നോട്ടാണു നല്‍കിയത്. കുഞ്ഞുകുട്ടന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ബൈക്കിലെത്തിയ യുവാവ് 900 രൂപയുടെ സാധനങ്ങള്‍ വാങ്ങുകയും തുടര്‍ന്ന് 2000 രൂപയുടെ വ്യാജ നോട്ട് നല്‍കുകയും ചെയ്തു. 1100 രൂപ ബാലന്‍സ് വാങ്ങി. കടയിലെ പണപ്പെട്ടിയില്‍ 500 ന്റെ നോട്ടുകള്‍ കണ്ടതോടെ ഇയാള്‍ 2000 രൂപയുടെ ചില്ലറ ആവശ്യപ്പെട്ടു. മറ്റൊരു വ്യാജ നോട്ട് നല്‍കി 500 രൂപയുടെ 4 നോട്ടുകളായി ചില്ലറയും വാങ്ങി യുവാവ് പോയി. എന്നാല്‍ പിന്നീട് കടയിലെത്തിയ ലോട്ടറി കച്ചവടക്കാരന്‍ നാല് 500 രൂപ നല്‍കി കുഞ്ഞുകുട്ടനില്‍ നിന്നു 2000 രൂപ വാങ്ങി. ഇതുമായി ഇയാള്‍ റേഷന്‍ കടയില്‍ എത്തിയപ്പോഴാണ് കറന്‍സി വ്യാജമെന്നു തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ കുഞ്ഞുകുട്ടനെ വിവരം അറിയിച്ചു. ഇതോടയൊണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...