തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്. 3.73 ലക്ഷം പേരാണ് ഓഗസ്റ്റിൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത്. 2022 ഓഗസ്റ്റിൽ 2.95 ലക്ഷം പേരാണ് യാത്ര ചെയ്തത്. 26 ശതമാനം ആണ് വർധനവ് ഉണ്ടായിരിക്കുന്നത്. പ്രതിദിനം ശരാശരി 12000 ലേറെ പേരാണ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. ദിവസവും 80 ലേറെ വിമാനങ്ങൾ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വരുന്നുണ്ട്. ആകെ 2416 വിമാനങ്ങളാണ് കഴിഞ്ഞ മാസം സർവീസ് നടത്തിയത്.

ആകെ യാത്രക്കാരിൽ 1.97 ലക്ഷം പേർ ഇന്ത്യയിലെ മറ്റു നഗരങ്ങളിക്കും 1.75 ലക്ഷം പേർ വിദേശത്തേക്കുമാണ് യാത്ര ചെയ്തത്. നിലവിൽ ആഴ്ചയിൽ ശരാശരി 126 സർവീസുകൾ വിദേശ രാജ്യങ്ങളിലേക്കും 154 എണ്ണം ഇന്ത്യൻ നഗരങ്ങളിലേക്കും സർവീസ് നടത്തിയത്. മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് സർവീസുകളുടെ എണ്ണം കൂടിയതോടെ നിരക്ക് കുറയുകയും വിദേശത്തേക്കുള്ള കണക്റ്റിവിറ്റി വർധിക്കുകയും ചെയ്തു. യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ചു കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മല്ലപ്പള്ളിയില്‍ ഫയര്‍ ഫോഴ്സ് യൂണിറ്റ് ഉടന്‍ യാഥാര്‍ധ്യമാകും ; അഡ്വ. വര്‍ഗീസ്‌ മാമ്മന്‍ എം.എല്‍.എ

0
തിരുവല്ല: തിരുവല്ല നിയോജക മണ്ഡലത്തിലെ മല്ലപ്പള്ളിയിലെ ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യങ്ങളില്‍ ഒന്നായ മല്ലപ്പള്ളി...

ഹരിപ്പാട്ട് പത്താം ക്ലാസുകാരിയെ ബന്ധുക്കള്‍ പീഡനത്തിന് ഇരയാക്കി ; രണ്ടുപേര്‍ അറസ്റ്റില്‍ ; രണ്ടുപേര്‍...

0
ആലപ്പുഴ : ഹരിപ്പാട്ട് പതിനഞ്ചുവയസുകാരി പീഡനത്തിന് ഇരയായി. മൂന്ന് ബന്ധുക്കള്‍ ഉള്‍പ്പടെ...

ശബരിമല ശ്രീകോവിലിന് മുകളിലെ അസാധാരണ നിറവ്യത്യാസം ; സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ വീണത് നെയ്യ്...

0
പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ; വൈകീട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെ

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ...