Saturday, April 20, 2024 12:17 pm

തിരുവനന്തപുരം ലൂപ്പേഴ്സ് മിനി നിധി കമ്പിനിയിലൂടെ തട്ടിപ്പ് നടത്തിയ പ്രതി പോലീസ് സ്റ്റേഷനില്‍ ക്രിസ്മസ് അടിച്ചുപൊളിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം ലൂപ്പേഴ്സ് മിനി നിധി കമ്പിനിയിലൂടെ തട്ടിപ്പ് നടത്തിയ പ്രതി പോലീസ് സ്റ്റേഷനില്‍ ക്രിസ്മസ് അടിച്ചുപൊളിച്ചു. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഡിസംബര്‍ 23 ന്  വൈകുന്നേരം 05:50 നാണ് ആഘോഷം അരങ്ങേറിയത്. ജാമ്യം ലഭിക്കാത്ത വകുപ്പുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രതിയാണ് പോലീസ് സ്റ്റേഷനില്‍ ഡാന്‍സ് കളിച്ചത്. ആഘോഷം നടന്നുകൊണ്ടിരിക്കെതന്നെ  വീഡിയോയും ഫോട്ടോയും പത്തനംതിട്ട മീഡിയാക്ക് ലഭിച്ചു.

Lok Sabha Elections 2024 - Kerala

പണം നഷ്ടപ്പെട്ടവരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് 13 ദിവസം പിന്നിട്ടെങ്കിലും ഒന്നും ചെയ്തില്ല. ഈ സമയത്താണ് കേസിലെ രണ്ടാം പ്രതിയായ പ്രശാന്ത് പോലീസ് സ്റ്റേഷനില്‍ അടിപൊളി ക്രിസ്മസ് ആഘോഷം നടത്തിയത്. പ്രതികള്‍ നല്‍കിയ ഉച്ചിഷ്ടം ഭക്ഷിച്ചവര്‍ നിരവധിയാണ്. പ്രതികളെ കണ്ടാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ പോലീസ് എമ്മാന്മാര്‍ ആഘോഷം കഴിഞ്ഞതോടെ സാന്താക്ലോസ് ആയും ചിലര്‍ ക്രിസ്തുദേവനായും മാറിയെന്നാണ് വിവരം.

തിരുവനന്തപുരം വെള്ളയമ്പലം ലൂപ്പേഴ്സ് മിനി നിധി ലിമിറ്റഡിനെതിരെ (Loopers Mini Nidhi Ltd.) നിരവധി ജീവനക്കാരാണ് പരാതിയുമായി നീങ്ങിയത്. ശമ്പളം നല്‍കാതെ ഭീഷണിപ്പെടുത്തി പിരിച്ചുവിട്ടുവെന്നും തങ്ങളുടെ കയ്യില്‍ നിന്നും വാങ്ങിയ നിക്ഷേപം തിരികെ നല്‍കിയില്ലെന്നുമാണ് പരാതി. തിരുവനന്തപുരം പൂവാര്‍ സ്വദേശി പ്രിയ പി.രാജന്‍ ഉള്‍പ്പെടെ 11 പേരാണ് തിരുവനന്തപുരം മ്യൂസിയം പോലീസില്‍ പരാതി നല്‍കിയത്. ലൂപ്പേഴ്സ് മിനി നിധി ലിമിറ്റഡിന്റെ ഉടമകളായ പ്രതീഷ് നായര്‍, പ്രശാന്ത് എന്നിവരെയും ജീവനക്കാരായ റാണി, അഖില, രാജി, അനീഷ്‌ എന്നിവരെയും പ്രതികളാക്കി 1218/2022 നമ്പരായി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഫയലിന്റെ മുകളില്‍ മദ്യവും കേക്കും വീണു. ഇതോടെ കേസിന്റെയും പരാതിയുടെയും കാര്യം ഒന്നും വ്യക്തമല്ല.

കഴിഞ്ഞ ഒരുമാസമായി തങ്ങള്‍ ഇവിടെ ജോലി ചെയ്തെന്നും ശമ്പള തീയതിയായ നവംബര്‍ 31 ന് ശമ്പളം നല്‍കിയില്ലെന്നും ചോദിച്ചപ്പോള്‍ ശമ്പളം തരാന്‍ പറ്റില്ലെന്നു പറഞ്ഞെന്നും പരാതിയില്‍ പറയുന്നു. 28000 മുതല്‍ 30000 വരെ പ്രതിമാസ ശമ്പളവും ഇന്‍സെന്റീവും ഉണ്ടാകുമെന്ന് ജോലിക്ക് ചേര്‍ന്നപ്പോള്‍ പറഞ്ഞിരുന്നു. അംഗത്വ ഫീസായി 2000 മുതല്‍ 5000 രൂപവരെ ഓരോരുത്തരില്‍ നിന്നും വാങ്ങി. ശമ്പളം ലഭിക്കാതെ വന്നതോടെ പരാതിപ്പെട്ടപ്പോള്‍ കമ്പിനിയിലെ മറ്റൊരു ജീവനക്കാരനായ ആനന്ദ് ഭീഷണിപ്പെടുത്തി. മറ്റു കേസുകളില്‍ കുടുക്കി ജീവിതം നശിപ്പിക്കുമെന്ന് ഇയാള്‍ പറഞ്ഞെന്നും ജീവനക്കാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അഴിമതിക്കാരെ സംരക്ഷിക്കാൻ സഖ്യകക്ഷികൾ ഒത്തുചേർന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ന്യൂഡൽഹി:അഴിമതിക്കാരെ സംരക്ഷിക്കാൻ സഖ്യകക്ഷികൾ ഒത്തുചേർന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി.തിരഞ്ഞെടുപ്പിന്റെ രണ്ടാം...

അടൂർ കരുവാറ്റ ഭാഗത്ത് കാട്ടുപന്നി ശല്യം രൂക്ഷം

0
അടൂർ : കരുവാറ്റ ഭാഗത്തെ വാർഡ് 1,2,28 പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം...

ചൈനയിലെ പ്രധാന നഗരങ്ങളില്‍ പകുതിയും മുങ്ങിപ്പോകുന്നു ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്…!

0
ബെയ്ജിങ്: ജല ചൂഷണവും നഗര പ്രദേശങ്ങളിലെ കെട്ടിടങ്ങളുടെ വര്‍ധിച്ചുവരുന്ന ഭാരവും കാരണം...

നരേന്ദ്ര മോദി രാജ്യത്ത് അഴിമതിയുടെ സ്കൂൾ  നടത്തുകയാണ് : രാഹുൽ ഗാന്ധി

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്  എംപി...