മിഥുന്റെ മരണം : രാജിവയ്ക്കാൻ ശ്രമിച്ചപ്പോൾ ഭീഷണി, ടാർഗറ്റിന്റെ പേരിൽ മാനസിക പീഡനം ; ആരോപണവുമായി കുടുംബം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മെഡിക്കൽ റപ്രസന്റേറ്റീവായ ബി.മിഥുൻ ജീവനൊടുക്കിയതിനു പിന്നിൽ മേലുദ്യോഗസ്ഥരുടെ കടുത്ത മാനസിക പീഡനമെന്ന് കുടുംബം. ടാർഗറ്റിന്റെ പേരിൽ കമ്പനി ഉദ്യോഗസ്ഥരിൽനിന്ന് മിഥുന് കടുത്ത സമ്മർദമുണ്ടായിരുന്നു. ജോലി രാജിവയ്ക്കാനൊരുങ്ങിയപ്പോൾ ഭീഷണിപ്പെടുത്തി. മിഥുന്റെ മരണത്തിനു കാരണക്കാരായ സ്വകാര്യ ആയുർവേദ മരുന്ന് കമ്പനിക്കും അവിടത്തെ ഉദ്യോഗസ്ഥർക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കുടുംബാംഗങ്ങൾ അറിയിച്ചു. ബുധനാഴ്ച പുലർച്ചെയാണ് പൂജപ്പുര തമലം സ്വദേശിയായ മിഥുനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മിഥുന്റെ പിതാവ് ബിജു അടക്കമുള്ളവർ ഇന്നലെ പൂജപ്പുര പോലീസിന് മൊഴി നൽകി. ജോലിയിലെ കടുത്ത സമ്മർദം മിഥുൻ നേരത്തേ വീട്ടുകാരുമായി പങ്കുവച്ചിരുന്നു. രാജിവയ്ക്കാനുള്ള തീരുമാനത്തിന് കുടുംബം പിന്തുണയുമറിയിച്ചിരുന്നു. ഇതിനിടെ 14ന് ആയുർവേദ കമ്പനിയിലെ ഉദ്യോഗസ്ഥരിൽ ചിലർ മിഥുനെ തമ്പാനൂരിലെ ഹോട്ടലിൽ വിളിച്ചുവരുത്തി അധിക്ഷേപിച്ചു.

ജോലി രാജിവയ്ക്കുകയാണെന്ന് അറിയിച്ചപ്പോൾ മറ്റൊരു സ്ഥാപനത്തിലും ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് സെയിൽസ് മാനേജർമാർ ഭീഷണിപ്പെടുത്തിയതായി മുത്തച്ഛൻ ജഗതി രാജൻ ആരോപിച്ചു. പിറ്റേന്ന് പുലർച്ചെയാണ് മിഥുൻ ജീവനൊടുക്കിയത്. മിഥുന്റെ ആത്മഹത്യക്കുറിപ്പിലും 14ന് നടന്ന സംഭവത്തെക്കുറിച്ച് പരാമർശമുണ്ടെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ആക്രമണക്കേസ് ; ‌ഒരു പ്രതി കൂടി അറസ്റ്റിൽ

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച...

അന്താരാഷ്ട്ര ഐക്യദാർഢ്യം ശക്തിപ്പെടുത്തും ; സിപിഎം പ്രതിനിധിസംഘം ജീവൻരക്ഷാ മരുന്നുകളുമായി ക്യൂബയിലേക്ക്

0
ന്യൂഡൽഹി : ജീവൻരക്ഷാ മരുന്നുകളുമായി സിപിഎം പ്രതിനിധിസംഘം ക്യൂബയിലേക്ക് പുറപ്പെട്ടു. പൊളിറ്റ്...

മുല്ലപ്പെരിയാർ കനാലിൻ്റേയും വനമേഖലയുടെയും ദൃശ്യം പകർത്തി ; അനുമതിയില്ലാതെ ഡ്രോൺ പറത്തി തമിഴ്നാട് സംഘം

0
ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ. പെരിയാർ...

ചിക്കുൻഗുനിയ വന്നവരിൽ സന്ധിവാതം കൂടുന്നു ; പഠന റിപ്പോർട്ട്

0
കോഴിക്കോട് : ചിക്കുൻഗുനിയ ബാധയെത്തുടർന്ന് സന്ധിവാതരോഗം (റുമറ്റോയ്ഡ് ആർത്രൈറ്റിസ്) വർധിക്കുന്നതായി പഠനം....