തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പ് സ്ഥിരീകരിച്ച് മേയർ ; ഉദ്യോഗസ്ഥർ തട്ടിയെടുത്തത് ലക്ഷങ്ങൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിൽ നികുതിപ്പണം ഉദ്യോഗസ്ഥർ തട്ടിയെടുത്തുവെന്ന് സ്ഥിരീകരിച്ച് മേയർ ആര്യ രാജേന്ദ്രൻ. തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ അഞ്ച് ഉദ്യോഗസ്ഥരെ ഇതുവരെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും മേയർ അറിയിച്ചു.

ഇന്ന് ചേർന്ന് കോർപ്പറേഷൻ കൗൺസിൽ യോ​ഗത്തിലാണ് നികുതി തട്ടിപ്പ് നടന്നതായി മേയ‍ർ തുറന്നു സമ്മതിച്ചത്. തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ ശ്രീകാര്യം സോണിലെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. നേമം സോണിൽ മാത്രം 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

സൂപ്രണ്ട് എസ്.ശാന്തിയടക്കമുള്ളവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. രണ്ട് സോണിലും നികുതി തട്ടിപ്പിൽ ക്രിമിനൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആറ്റിപ്ര സോണിൽ ഒരു ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് ഇതുവരെയുള്ള വിവരം. ഇവിടെ ഒരുദ്യോഗസ്ഥനെയാണ് സസ്പെൻഢ് ചെയ്തത്.

സോണൽ ഓഫീസിൽ അടക്കുന്ന കരം ബാങ്കിലടക്കാതെ ഉദ്യോ​ഗസ്ഥ‍ർ ക്രമക്കേട് നടത്തിയെന്നാണ് മേയറുടെ വിശദീകരണം. സൂപ്രണ്ട് എസ്.ശാന്തിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശാന്തിയും കാഷ്യറും ചേർന്ന് 26.7 ലക്ഷം രൂപയാണ് നേമം സോണിൽ നിന്ന് തട്ടിയെടുത്തതെന്നും കൗൺസിൽ യോഗത്തിൽ മേയർ സ്ഥിരീകരിച്ചു.

പണമടച്ച് ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആ‍ർക്കും വീട്ടുകരം നഷ്ടമാവില്ലെന്നും മേയ‍ർ കൗൺസിൽ യോ​ഗത്തിൽ വ്യക്തമാക്കി. ജനങ്ങളിൽ നിന്നും കൈപ്പറ്റിയ തുക ബാങ്കിൽ അടയ്ക്കാതെയുള്ള തട്ടിപ്പാണ് ഇവിടെ നടന്നത്. ആരുടേയും പണം ഇവിടെ നഷ്ടമായിട്ടില്ല. നികുതിയടച്ച രശീതുമായി കോ‍ർപ്പറേഷൻ ഓഫീസിൽ എത്തണമെന്ന തരത്തിൽ ചില‍ർ പ്രചാരണം നടത്തുന്നുണ്ട്. ഇതിൽ ആളുകൾ വീഴരുതെന്നും മേയർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...