തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ് : ദീർഘകാലമായി പ്രവാസിയായിരുന്ന തിരുവനന്തപുരം വെമ്പായം പാലമൂട് സ്വദേശി സിദ്ധീഖ് മൻസിൽ ബാദുഷ പരീത് (66) ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. ചൊവ്വാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആംബുലൻസിൽ സുവൈദിയിലെ അൽ ഹമ്മദി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാദിലെ സ്വകാര്യ കമ്പനിയിൽ 20 വർഷത്തിലധികമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം രണ്ട് മാസം മുമ്പ് ജോലിയിൽ നിന്ന് വിരമിച്ചിരുന്നു.

ഈ മാസം 21-ന് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. അദ്ദേഹത്തിെൻറ ഭാര്യയും ഇളയ മകനും റിയാദിൽ തന്നെയാണ് താമസം. പരേതനായ പരീതിെൻറയും സുലൈഖയുടെയും മകനാണ്. ജാസിയയാണ് ഭാര്യ. മക്കൾ: സിദ്ധീഖ്, ഷില്ലാജ് (റിയാദ്). മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഉമർ അമാനത്ത്, ജാഫർ വീമ്പൂർ, സലീം സിയാംകണ്ടം, നസീർ കണ്ണീരി എന്നിവർ രംഗത്തുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...