പാലക്കാടിനെ ഭീകരവാദികളുടെ ഹബ്ബാക്കി മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നു: ശോഭ സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാടിനെ ഭീകരവാദികളുടെ ഹബ്ബാക്കി മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തോട് പ്രതികരിക്കവേയാണ് ശോഭാ സുരേന്ദ്രന്റെ ആരോപണം. പാലക്കാട് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ തനിക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നുവെന്നാണ് ശോഭയുടെ ആരോപണം. ചിലര്‍ മനപൂര്‍വം കഥ കെട്ടിച്ചമച്ച് പടര്‍ത്തുന്നുവെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഒരു അമ്മ പൈസ വാങ്ങിയെന്നാണല്ലോ ആരോപണം. പാവം ആ അമ്മയ്ക്ക് സുഖമില്ലാത്ത മകനാനുള്ളത്. ആര് വന്നാലും മരുന്നിന് പണം ചോദിക്കുന്ന അമ്മയാണത്. ഏത് സ്ഥാനാര്‍ഥി വന്നാലും പണം ചോദിക്കും. ഇതെല്ലാം മറച്ചുവച്ചുകൊണ്ട് കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

വോട്ട് ചെയ്ത ശേഷം തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശോഭ. പാലക്കാട് കോടികളുടെ വികസനം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയാണ് താന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പാലക്കാട് ശോഭ സുരേന്ദ്രന്‍ നില്‍ക്കുന്ന ചിത്രം ചില മാധ്യമങ്ങള്‍ക്ക് രസിച്ചില്ല. അവരത് കൊടുത്തില്ല. തനിക്കെതിരെ തെറ്റായ പ്രചരണം അഴിച്ചുവിടുന്നുവെന്നും ശോഭ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം ; യാത്രക്കാര്‍ക്ക് പരിക്ക്

0
പന്തളം : പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഉണ്ടായ...

ജലീലിനെയും ഭാര്യയെയും ചെമ്പതാക അണിയിച്ച് പിണറായി , ഇരുവർക്കും പാർട്ടിയിലേക്ക് സ്വാ​ഗതം

0
മലപ്പുറം : മുന്‍ മന്ത്രി കെ ടി ജലീലിനേയും ഭാര്യ ഫാത്തിമക്കുട്ടിയേയും...

പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകിയില്ല ; പരാതി വീണ്ടും പരിഗണിക്കണമെന്ന് സംസ്ഥാന...

0
കൊച്ചി: ഹോട്ടലിൽ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകാതിരുന്നതുമായി...

അടൂരില്‍ തെരുവ് നായ ശല്യം രൂക്ഷം : അടൂര്‍ നഗരസഭ ഉറക്കത്തില്‍

0
അടൂര്‍ : അടൂരില്‍ തെരുവ് നായ ശല്യം വര്‍ദ്ധിക്കുമ്പോഴും നടപടി സ്വീകരിക്കാതെ അടൂര്‍...