തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയെ മൂന്നംഗ സംഘം തട്ടികൊണ്ടുപോയി ലഹരി നല്‍കിയ മര്‍ദ്ദിച്ചുവെന്ന് പരാതി. വര്‍ക്കല സ്വദേശി വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. മൂന്ന് യുവാക്കള്‍ക്കെതിരെ വര്‍ക്കല പോലീസ് കേസെടുത്തു. വര്‍ക്കല സ്വദേശികളായയ ഷിജു, തമീം, സജീര്‍ഖാന്‍ എന്നിവര്‍ ചേര്‍ന്ന് ഇന്നലെ വാഹനത്തില്‍ കയറ്റികൊണ്ടുപോയി മര്‍ദ്ദിക്കുകയും ലഹരി വസ്തു ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് പരാതി.
വീടുകളില്‍ സിസിടിവി സ്ഥാപിക്കുന്ന ജോലിക്കും വിദ്യാര്‍ത്ഥി പോകാറുണ്ട്. പ്രതികളില്‍ ഒരാളായ ഷിജുവിന്റെ വീട്ടില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി സിസിടിവി സ്ഥാപിച്ചിരുന്നു. ഇതില്‍ അറ്റകുറ്റപ്പണി ഉണ്ടെന്നറിയിച്ച് സജീര്‍ഖാനെന്ന മറ്റൊരു പ്രതിയാണ് വിദ്യാര്‍ത്ഥിയെ വിളിച്ചത്. അച്ഛന്റെ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് മൂന്നംഗം സംഘം വഴിയില്‍ തടഞ്ഞ് മര്‍ദ്ദിച്ചതെന്നാണ് പരാതി. പ്രതികള്‍ മറ്റ് യുവാക്കളെയും മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുമുണ്ടെന്നാണ് പ്രദേശവാസികളുടെ ആരോപണം.