‘എന്റെ മണ്ണ് എനിക്ക് സ്വന്തം’ പദ്ധതി ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി

For full experience, Download our mobile application:
Get it on Google Play

റാന്നി: വലിയകാവ് വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത ‘എന്റെ മണ്ണ് എനിക്ക് സ്വന്തം’ പദ്ധതി ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി. ആദ്യ ഘട്ടത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയവരുടെ വസ്തുക്കളുടെ പ്രമാണങ്ങള്‍ വിതരണം ചെയ്തു. പലരുടെയും വസ്തുക്കള്‍ മരണമടഞ്ഞ മുന്‍ഗാമികളുടെ പേരിലായിരുന്നു. വര്‍ഷങ്ങളായി കരം അടയ്ക്കാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടിയ ഇവരുടെ പ്രശ്‌നങ്ങള്‍ വാര്‍ഡ് വികസനസമിതി നിര്‍ദേശാനുസരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.സതീഷ് കുമാര്‍ ഏറ്റെടുത്താണ് നടപ്പിലാക്കിയത്. വില്ലേജ്, താലൂക്ക് ഓഫീസുകളുമായി ബന്ധപ്പെട്ടും താലൂക്ക് സര്‍വ്വേയര്‍ നേരിട്ടെത്തി സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാക്കി. ഇതോടെയാണ് ഇവര്‍ക്ക് വസ്തു സ്വന്തം പേരിലേക്ക് മാറ്റാന്‍ കഴിഞ്ഞത്.

വനാതിര്‍ത്തി പങ്കിടുന്ന വസ്തുക്കള്‍ക്ക് വനം വകുപ്പിന്റെ എന്‍.ഒ.സിയും വേണ്ടി വന്നു. ഗ്രാമ പഞ്ചായത്ത് അംഗം തന്നെ ബന്ധപ്പെട്ടാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആദ്യ ഘട്ടത്തില്‍ 12 പേര്‍ക്കാണ് പദ്ധതിയുടെ ഭാഗമായി വസ്തു സ്വന്തം പേരിലേക്ക് മാറ്റാന്‍ കഴിഞ്ഞത്. പട്ടയ വിതരണം അഡ്വ. പ്രമോദ് നാരയണ്‍ ഉദ്ഘാടനം ചെയ്തു. അങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റെജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജെസി അലക്‌സ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.സതീഷ് കുമാര്‍, വികസന കാര്യസമിതി സ്ഥിരം അധ്യക്ഷ കുഞ്ഞുമറിയാമ്മ, പി.വി. ജയന്‍, രാജന്‍ മാത്യൂ ഇടമണ്ണില്‍, രാജന്‍ തൂളിമണ്ണില്‍, ഇ.ടി. കുഞ്ഞുമോന്‍, വി.ജെ.തമ്പി എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്തെ ഹോസ്റ്റലുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തുന്നു ; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് 7 പേര്‍ മരിച്ചതില്‍ കൂടുതല്‍...

തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ അസഭ്യം വിളിച്ചതായി പരാതി

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ...

അതിർത്തി കടന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; ഇന്ത്യ-ബംഗ്ലാദേശ് റെയിൽ സർവീസ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം

0
ന്യൂഡല്‍ഹി/ധാക്ക: 2024ല്‍ നിര്‍ത്തിവച്ച ഇന്ത്യ - ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്...

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...