അന്‍വര്‍ ആരെന്ന് നീയറിയും ; മറുനാടനിലെ റെയ്ഡുകളില്‍ പ്രതിഷേധിച്ച തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റിന് വധഭീഷണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണന് നേരെ വധഭീഷണിയെന്ന് പരാതി. പി.വി.അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെയാണ് പ്രസ് ക്ലബ് ഭാരവാഹികള്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന പോലീസ് നടപടികള്‍ക്കെതിരെ പ്രസ് ക്ലബ് വാര്‍ത്താകുറിപ്പ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് വധഭീഷണി ഉണ്ടായത്. ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞദിവസം മറുനാടന്‍ മലയാളിയിലെ പോലീസ് അതിക്രമങ്ങള്‍ക്കെതിരെയും സ്ത്രീകള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരുടെ വീടുകയറി അനധികൃതമായി പരിശോധന നടത്തുന്നതിനെതിരെയും തിരുവനന്തപുരം പ്രസ് ക്ലബ് പ്രതിഷേധക്കുറിപ്പ് ഇറക്കിയിരുന്നു. ആ കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ പി.വി. അന്‍വര്‍ എംഎല്‍എയ്ക്ക് എതിരെയാണെന്നാരോപിച്ചാണ് പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണന്റെ നമ്പറിലേക്ക് നേരിട്ട് വിളിച്ചും സന്ദേശമയച്ചും സമൂഹമാധ്യമങ്ങളിലും നിരന്തരം ഭീഷണിപ്പെടുത്തുന്നത്.

‘ അന്‍വറാരെന്ന് നീയറിയും. മാധ്യമപ്രവര്‍ത്തകരുടെ നട്ടെല്ല് പറിക്കും. പ്രസ് ക്ലബ് പ്രസിഡന്റായ നിന്നെ ഉടന്‍ തീര്‍ക്കും. അന്‍വറിന്റെ ടീം ഉടനേ നിന്നെ കാണുന്നുണ്ട്. നിന്റെ വിവരം എടുത്ത് ബുക്ക് ചെയ്തിട്ടുണ്ട്. നീ അധികം നാള്‍ കാണില്ല. നിന്നെ തീര്‍ത്തു കളയും’, ഇങ്ങനെയൊക്കെയാണ് സന്ദേശം അയച്ചത്. തെളിവുകള്‍ സഹിതമാണ് പരാതി നല്‍കിയതെന്നും അടിയന്തര ഇടപെടലും അന്വേഷണവും നടത്തി എം. രാധാകൃഷ്ണന്റെ ജീവന് സംരക്ഷണം ഉറപ്പാക്കണമെന്നും അന്‍വറിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കണമെന്നും പ്രസ് ക്ലബ് സെക്രട്ടറി കെ.എന്‍.സാനുവും ട്രഷറര്‍ എച്ച്. ഹണിയും ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...