തിരുവനന്തപുരത്തെ വെള്ളക്കെട്ട് : ജലവിഭവകുപ്പ് മന്ത്രി വിളിച്ച ഉന്നത തലയോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നഗരത്തിലെ വെള്ളക്കെട്ടിൽ ഉന്നത തലയോഗം വിളിച്ച് ജലവിഭവകുപ്പ് മന്ത്രി മോൻസ് ജോസഫ്. യോഗത്തിൽ കെ മുരളീധരൻ, സിപി ജോൺ തുടങ്ങിയ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും എന്നാണ് വിവരം. ജലവിഭവ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം ചർച്ച നടത്താൻ ആണ് തീരുമാനം. കാലവർഷ സാധ്യത കൂടി കണക്കിലെടുത്താണ് ജലവിഭവ വകുപ്പ് മന്ത്രി അടിയന്തര യോഗം വിളിച്ചത്. കഴിഞ്ഞ മഴയിൽ തലസ്ഥാന നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടത് ചർച്ചയ്ക്കിടെ ആക്കിയിരുന്നു. ജലസേചന വകുപ്പിന്റെ ഓടകൾ അടിയന്തരമായി വൃത്തിയാക്കണമെന്ന് നഗരസഭ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തിരുവനന്തപുരം നഗരത്തിലെ മഴക്കാലപൂർവ ശുചീകരണത്തിനും, ആമയിഴഞ്ചൻ തോട് വൃത്തിയാക്കുന്നതിനും കോടികൾ ആണ് ഓരോ വർഷവും ഉപയോഗിക്കുന്നത്. അര മണിക്കൂർ നിർത്താതെ പെയ്ത മഴയിൽ തിരുവനന്തപുരം നഗരത്തിലെ പല പ്രധാന മേഖലകളിലും റോഡിലേക്ക് വെള്ളം കയറി. ആമയിഴഞ്ചാൻ തോട് കരകവിഞ്ഞ് മലിനജലം റോഡിലേക്ക് ഒഴുകുകയും ചെയ്തു. വെള്ളക്കെട്ടിനെ തുടർന്ന് കിഴക്കേക്കോട്ടയിലെ ബസ് സ്റ്റോപ്പിൽ എത്താൻ ജനങ്ങൾ ഏറെ വലഞ്ഞു. തമ്പാനൂർ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തികുവനന്തപുരം: നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി...

മെസിയുടെ പേരിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ട്

0
തിരുവനന്തപുരം: മെസിയുടെ പേരിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ...

ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി തിരുവല്ല നഗരസഭ കോംപ്ലക്സിലെ ശൗചാലയം

0
തിരുവല്ല : ഇഴജന്തുകളുടെയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി മാറുകയാണ് തിരുവല്ല നഗരസഭ മുന്‍സിപ്പല്‍...

‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനത്തിനെതിരെ സർക്കാർ ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ...