സംസ്ഥാന സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയും ഭരണ പരാജയവും ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കി : തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൊലപാതക പരമ്പരകള്‍, ഗുണ്ടാ ആക്രമണങ്ങള്‍ എന്നിവ മൂലം കേരളത്തിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാഴ്ത്തിയതായി മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. വിലക്കയറ്റം, ക്രമസമാധാന പ്രശ്നങ്ങള്‍, അഴിമതി തുടങ്ങി സര്‍ക്കാരിന്‍റെ ഭരണ പരാജയങ്ങള്‍ക്കെതിരെ കെ.പി.സി.സി ആഹ്വാനമനുസരിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാ കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരഹത്യയും കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും നിയന്ത്രിക്കുന്നതില്‍ ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി പൂര്‍ണ്ണ പരാജയമാണ്. ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയേറ്റില്‍ അധികാരത്തിന്‍റെ ശീതളച്ഛായയില്‍ ശിവശങ്കരന്മാരും മറ്റുള്ളവരും അരങ്ങുതകര്‍ക്കുകയാണ്. സര്‍ക്കാര്‍ വാഹനങ്ങളില്‍ കുറ്റവാളികള്‍ വിലസുകയാണെന്നും ഇതു കാണുമ്പോള്‍ ഇവിടെ ഒരു ആഭ്യന്തര മന്ത്രി ഉണ്ടോ എന്നുപോലും കേരളത്തിലെ ജനങ്ങള്‍ സംശയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങളുടെ വെളിപ്പെടുത്തലുകളില്‍ എഫ്.ഐ.ആര്‍ എടുത്ത് അന്വേഷണം നടത്താതെ സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണ്. ഗവര്‍ണ്ണറും മുഖ്യമന്ത്രിയും തമ്മില്‍ ഇപ്പോള്‍ നടക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള ചക്കളത്തിപ്പോരാട്ടമാണെന്നും സമയാ സമയങ്ങളില്‍ കാര്യങ്ങള്‍ വരുമ്പോള്‍ ഇവര്‍ ഒരുമിച്ചാണ് തീരുമാനമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

വെള്ളപ്പൊക്കവും കോവിഡും സൃഷ്ടിച്ച അനിശ്ചിതത്വം മുതലെടുത്ത് സര്‍ക്കാര്‍ എല്ലാ ഭാഗത്തും അഴിമതിയുടെ പരമ്പര സൃഷ്ടിച്ചിരിക്കുകയാണ്. സ്വപ്നാ സുരേഷ് പറഞ്ഞ കാര്യങ്ങളില്‍ നിസംഘത പാലിക്കുന്ന സര്‍ക്കാര്‍ മുന്‍കാല ചെയ്തികള്‍ മറക്കരുതെന്ന് തിരുവഞ്ചൂര്‍ ഓര്‍മ്മിപ്പിച്ചു. പിണറായി സര്‍ക്കാരിന്‍റെ അഴിമതിയും കെടുകാര്യസ്ഥതയും മൂലമുള്ള ഭരണ പരാജയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും യു.ഡി.എഫും അതിശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഓര്‍മ്മിപ്പച്ചു.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍, ആന്‍റോ ആന്‍റണി എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, മുന്‍ ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ്, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, എന്‍. ഷൈലാജ്, റിങ്കു ചെറിയാന്‍, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, അനീഷ് വരിക്കണ്ണാമല, രാഹുല്‍ മാങ്കൂട്ടത്തില്‍, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, തോപ്പില്‍ ഗോപകുമാര്‍, മാത്യു കുളത്തിങ്കല്‍, കെ. ജയവര്‍മ്മ, റ്റി.കെ സാജു, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, കെ. ജാസിംകുട്ടി, എം.ജി. കണ്ണന്‍, ലാലു തോമസ്, റോഷന്‍ നായര്‍, ഷാം കുരുവിള, ബിജു വര്‍ഗ്ഗീസ്, വിനീത അനില്‍, എലിസബത്ത് അബു, സിന്ധു അനില്‍, എം.എസ്. സിജു, എസ്.ബിനു, അബ്ദുള്‍ കലാം ആസാദ്, റനീസ് മുഹമ്മദ്, എം.ജി കണ്ണന്‍, അന്‍സര്‍ മുഹമ്മദ്, നഹാസ് പത്തനംതിട്ട, കുഞ്ഞൂഞ്ഞമ്മ ജോസഫ്, ഷാനവാസ് പെരിങ്ങമല, മാത്യു പാറയ്ക്കല്‍, ബാബു മാമ്പറ്റ എന്നിവര്‍ പ്രസംഗിച്ചു. പോലീസുമായി നേരിയ തോതില്‍ സംഘര്‍ഷം ഉണ്ടായി. പ്രവര്‍ത്തകരെ നേതാക്കള്‍ പിന്തിരിപ്പിച്ചതുമൂലം സംഘര്‍ഷം ഒഴിവായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...