മന്ത്രി സജി ചെറിയാന്‍ കെ – റെയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തി : തിരുവഞ്ചൂര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മന്ത്രി സജി ചെറിയാന്‍ കെ – റെയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഒരു മന്ത്രിയുടെ പ്രദേശത്ത് കൂടി പോകുന്ന കെ – റെയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്ന ആരോപണവുമായി നേരത്തെ തന്നെ തിരുവഞ്ചൂര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ മന്ത്രിയുടെ പേരുവ്യക്തമാക്കി യിരുന്നില്ല. മന്ത്രി ഇനി വാ തുറന്നാല്‍ ബാക്കി കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുന്നറിയിപ്പു നല്‍കി. ഇക്കാര്യം നേരിട്ട് അറിയാം. ആരോപണം തെറ്റാണെങ്കില്‍ കെ – റെയില്‍ ഉദ്യോഗസ്ഥര്‍ തന്നെ പറയട്ടെയെന്നും തെളിവുകള്‍ ഹാജരാക്കാമെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

മന്ത്രിയ്ക്ക് താല്‍പര്യമുള്ള ആളുകളെ ബാധിക്കാതിരിക്കാനാണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയത്. കേരളത്തിലുടനീളം ഇത്തരത്തിലുള്ള സംഭവമുണ്ടായിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ ഉന്നയിക്കുന്നു. താല്‍പ്പര്യമുള്ള ആളുകള്‍ക്ക് അലൈന്‍മെന്റ് മാറ്റിയും മറിച്ചും മറ്റുള്ളവരുടെ തലയിലേക്ക് വെച്ചുകൊടുത്തിട്ടുണ്ടെന്നും ഇത് തന്നെയാണ് ജനങ്ങളുടെ വിഷമമെന്നും റവന്യൂ നിയമങ്ങള്‍ ജനങ്ങള്‍ക്ക് അറിയില്ലായെന്നത് സര്‍ക്കാര്‍ മുതലെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...